ബിഗ് ബോസ് താരം രഘു സഹമത്സരാര്‍ഥികളെ കുറിച്ച് എഴുതുന്ന കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേമാവുകയാണ്. ദിവസവും ഓരോ മത്സരാര്‍ഥികളെ കുറിച്ചാണ് രഘു എഴുതുന്നത്. എന്നാൽ അപ്പോഴെല്ലാം രജിത്തിനെ കുറിച്ചൊന്നു എഴുതാമോ എന്നായിരുന്നു ആരാധകർ ആവശ്യപെട്ടിരുന്നത്. ഇപ്പോഴിതാ രജിത് കുമാറിനെ പറ്റി തുറന്നെഴുതിയിരിക്കുകയാണ് രഘു.
കുറിപ്പിന്റെ പൂർണരൂപം……………………………..
വോൾഗാ നദിക്കരയിലെ കിഴക്കേ ദിശയിൽ ഹിറ്റ്ലറുടെ സൈന്യം കുതിച്ചു പാഞ്ഞത് സ്റ്റാലിൻ്റെ അഭിമാന ചിഹ്നമായ സ്റ്റാലിൻഗ്രാഡ് കീഴടക്കുക എന്ന ലക്ഷ്യത്തോടെയാണ്, തോൽക്കുമെന്ന് ഉറപ്പായപ്പോ സ്റ്റാലിൻ പ്രയോഗിച്ച അവസാന ആയുധമാണ് “നികിത്ത കുറഷേവ് “എന്ന ബുദ്ധിശാലി.
രണ്ടാം ലോക മഹായുദ്ദത്തിൻ്റെ ചരിത്രം മാറ്റി എഴുതിയ യുദ്ധമായിരുന്നു ‘സ്റ്റാലിൻ ഗ്രാഡ് ‘യുദ്ധം . അംഗബലത്തിലും , ആയുധബലത്തിലും എണ്ണ കൂടുതൽ ഉള്ള അച്ചുതണ്ട് ശക്തികൾ , സോവിയറ്റ് യൂണിയൻ്റെ നല്ലൊരു ഭാഗം കീഴടക്കി . സാങ്കേതിക മികവിലും , യുദ്ധ മികവിലും പുറകോട്ടു നിന്ന സോവിയറ്റ് സൈന്യത്തിനു (റെഡ് ആർമി ) ആവശ്യം ഒരു സൂപ്പർ ഹീറോയെ ആയിരുന്നു, .തിരഞ്ഞെടുത്ത പട്ടാളക്കാരെ കുറിച്ച് വീര കഥകൾ മിനയുന്നതിൽ വിദഗ്ധനായിരുന്നു ” നികിത്ത കുറഷേവ് “. ഓരോ ബറ്റാലിയൻ പട്ടാളക്കാർക്കും “നികിത്ത കുറഷേവ് ” ഓരോ ഹീറോസിനെ ഉണ്ടാക്കി കൊടുത്തു , അവർ കൊന്ന ശത്രുക്കളുടെ എണ്ണം അവർ ചെയ്ത കാര്യങ്ങളെ പുകഴ്ത്തുക അങ്ങനെ പലതും . ഹിറ്റ്ലർ അടങ്ങുന്ന അച്ചുതണ്ടു സൈന്ന്യം സ്റ്റാലിൻഗ്രാഡ് കീഴടക്കും എന്ന് ഉറപ്പായ സമയത്ത് റെഡ് ആർമി ഉണർന്നു . സ്റ്റാലിൻഗ്രാഡ് റെഡ് ആർമി തിരിച്ചു പിടിച്ചു . ഹിറ്റ്ലറുടെ അഭിമാനത്തിനേറ്റ ഏറ്റവും വലിയ ക്ഷതം , രണ്ടാം ലോക മഹായുദ്ധത്തിൽ വലിയ വഴിത്തിരിവിന് കാരണം ഈ ഒരു പേരായിരുന്നു “നികിത്ത കുറഷേവ് “. ‘സോവിയറ്റ് യൂണിയനിലെ മികച്ച ഇരട്ട വ്യക്തിത്വം’ എന്ന് സ്റ്റാലിൻ തന്നെ കുറഷേവിനെ കുറിച്ചു പറഞ്ഞിട്ടുണ്ട് .ശീത യുദ്ധത്തിൻ്റെ സമയത്തും സോവിയറ്റ് യൂണിയനെ നയിച്ചതും കുറഷേവ് തന്നെയായിരുന്നു . സ്ഥിരോത്സാഹിയും വാക്മിയും ആയ രജിത് കുമാറിനു ആശംസകൾ.
Post Your Comments