പ്രതിഫലത്തിന് വേണ്ടി സിനിമ ചെയ്യേണ്ട ആവശ്യം കാളിദാസ് ജയറാമിന് ഇല്ലെന്ന് കാളിദാസിന്റെ അമ്മയും നടിയുമായ പാര്‍വതി ജയറാം. നിലനില്‍പ്പിനായി സിനിമ ചെയ്യേണ്ട കാര്യമില്ലാത്തതിനാല്‍ സിനിമ നല്ലത് നോക്കി അവന് തെരെഞ്ഞെടുക്കാമെന്നും പക്ഷെ തന്റെയും ജയറാമിന്റെയും കാലത്ത് അതായിരുന്നില്ല സ്ഥിതിയെന്നും പാര്‍വതി ഒരു അഭിമുഖത്തില്‍ സംസാരിക്കവേ തുറന്നു പറയുന്നു.
‘പണ്ട് എന്നെ പോലെയുള്ളവരൊക്കെ ഒരു സിനിമ തെരഞ്ഞെടുക്കുന്നത് എങ്ങനെയാണ് നമ്മള് പ്രതിഫലം നോക്കും, പിന്നെ സംവിധായകന് ആരെന്ന് നോക്കും. സിനിമ ചെയ്യുന്ന ബാനര്‍ നോക്കും. എന്തെങ്കിലും ഒരു പ്രതിസന്ധിയുള്ള സമയത്ത് അതിനെ അതിജീവിക്കാന്‍ വേണ്ടി ഇതൊന്നും നോക്കാതെ പൈസയ്ക്ക് വേണ്ടിയും സിനിമ ചെയ്തിട്ടുണ്ട്. അങ്ങനെ ഒരു സാഹചര്യം ജയറാമിനായാലും എനിക്കായാലും ഉണ്ടായിരുന്നു. കണ്ണന് അതിന്റെ ആവശ്യമില്ല. കണ്ണന് പൈസയ്ക്ക് വേണ്ടിയിട്ട് സിനിമ ചെയ്യേണ്ട കാര്യമേയില്ല. അവന് ഇഷ്ടമുണ്ടെങ്കില്‍ മാത്രം സിനിമ ചെയ്താല്‍ മതി. അങ്ങനെ ഒരു വിട്ടുവീഴ്ചയും ഒരു കഥാപാത്രത്തിന് വേണ്ടി കണ്ണന് ചെയ്യേണ്ട ആവശ്യമേയില്ല. അങ്ങനെ ഒരു സപ്പോര്‍ട്ട് നമ്മള് കൊടുക്കുന്നതിനാല്‍ കണ്ണനിലെ നടനെ സംബന്ധിച്ച് അവന്റെ മേജര്‍ പ്രശ്നം കഴിഞ്ഞു. പിന്നെ കഥാപാത്രവും സിനിമയും മാത്രം നോക്കുക എന്നതാണ് മുഖ്യം. പണത്തിനു വേണ്ടി ഉടനടി ഒരു സിനിമ ചെയ്തല്ലേ പറ്റൂ എന്ന് അവന് ചിന്തിക്കേണ്ട കാര്യമില്ല’. പാര്‍വതി ജയറാം പറയുന്നു.
Post Your Comments