
തെന്നിന്ത്യൻ സൂപ്പർ താരം നയൻതാര പ്രണയത്തെക്കുറിച്ചും വേർപിരിയലുകളെക്കുറിച്ചും മനസ് തുറക്കുന്നു, ലേഡി സൂപ്പർസ്റ്റാർ എന്നാണ് താരം അറിയപ്പെടുന്നത്.
സംവിധായകൻ വിഗ്നേഷ് ശിവയുമായുള്ള പ്രണയത്തിലാണെന്ന വാർത്തകൾ വരാൻ തുടങ്ങിയിട്ട് ഏറെ നാളായി. സിനിമാ ലോകത്തെ ചൂടൻ ചർച്ചയാണ് ഇരുവരുടെയും പ്രണയം.
വിശ്വാസം നഷ്ട്ടപ്പെട്ടിട്ട് പിന്നെ ഒരുമിച്ച് ജീവിച്ചിട്ട് കാര്യമില്ല, അതിനാലാണ് ആ പ്രണയങ്ങൾ ഉപേക്ഷിച്ചതെന്നും താരം വ്യക്തമാക്കി.
വേർപിരിയലുകൾ അത്ര എളുപ്പമായിരുന്നില്ലെന്നും സിനിമയും സുഹൃത്തുക്കളുമാണ് അതിജീവിക്കാൻ കരണമെന്നും താരം വ്യക്തമാക്കി.
സൂപ്പർ താരമായിരുന്ന സിമ്പുവുമായും പ്രണയ വാർത്തകൾ നിരന്തരം വന്നിരുന്നു, പിന്നീട് വിവാഹത്തോളം വരെയെത്തിയ പ്രണയമായിരുന്നു പ്രഭുദേവയുമായി ഉണ്ടായത്.
Post Your Comments