തെന്നിന്ത്യന്‍ സിനിമയിലെ പ്രിയ സംവിധായകരില്‍ ഒരാളാണ് മണിരത്നം. നടി സുഹാസിനിയുടെ ഭര്‍ത്താവ് കൂടിയായ മണിരത്നം തനിക്ക് ഏറെപ്രിയപ്പെട്ട സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി എന്ന് പറയുന്നു. സുഹാസിനിയുമൊത്തുള്ള ഫെയ്സ്ബുക്ക് ലൈവിലായിരുന്നു മണിരത്നത്തിന്റെ തുറന്നു പറച്ചില്‍.
ആരാധകരുമായും സുഹൃത്തുക്കളുമായും സംവദിക്കാനാണ് ഇരുവരും കഴിഞ്ഞ ദിവസം ലൈവിൽ എത്തിയത്. അതിനിടയില്‍ ലൈവ് കാണുന്ന ലിജോയെ കണ്ട സുഹാസിനി ” നിങ്ങളുടെ പ്രിയപ്പെട്ട സംവിധായകൻ ലൈവ് കാണുന്നുണ്ടെന്ന് ” പറഞ്ഞപ്പോഴാണ് മണിരത്നം തന്റെ ആരാധന പങ്കുവച്ചത്.
”ലിജോ ഞാന്‍ നിങ്ങളുടെ വലിയ ആരാധകൻ ആണ്. ഇപ്പോഴുള്ള മികച്ച സംവിധായകരില്‍ ഒരാളാണ് നിങ്ങള്‍. കണ്‍ഗ്രാറ്റ്‌സ്, കീപ്പ് ഇറ്റ് അപ്പ്”- മണിരതനം പറഞ്ഞു. ലിജോയുടെ സിനിമകളെപ്പറ്റി മണി ഒരുപാട് സംസാരിക്കാറുണ്ടെന്നും പക്ഷേ താന്‍ ലിജോയുടെ ഒരു സിനിമ മാത്രമേ കണ്ടിട്ടുള്ളൂവെന്നും സുഹാസിനിയും പങ്കുവച്ചു
Post Your Comments