നമുക്ക് വേണ്ടി ജീവനും ജീവിതവും പണയം വെച്ചവരാണ് നഴ്സുമാരെന്നും അവരുടെ ആരോഗ്യം നമ്മൾ നോക്കണമെന്നും പറയുകയാണ് മമ്മൂട്ടി. മനോരമ ന്യൂസിലെ ‘നമസ്തേ നഴ്സ്’ എന്ന പരിപാടിയിലാണ് താരം കാര്യം പറയുന്നത്. മാലാഖമാർ, വെള്ളരിപ്രാവുകൾ എന്നൊക്കെ അലങ്കാരമായി ഉപയോഗിക്കാറുണ്ട്. എന്നാൽ അതിനപ്പുറം അവർ നേരിടുന്ന പ്രതിസന്ധികൾ കൂടി അധികൃതർ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഓരോ നഴ്സുമാരും വീട്ടിൽ നിന്നും മാറി നിൽക്കുകയാണ്. ഉറ്റവരെ കാണാതെ അവരുടെ മുഖം കാണാതെ രോഗികൾക്കൊപ്പം അവർ ചെലവഴിക്കുന്നു. അവരുടെ ആരോഗ്യം കൂടി നമ്മൾ കാക്കണം. എല്ലാവരും വീട്ടിലിൽ തന്നെ ഇരിക്കണം. ഞാൻ വീട്ടിലാണ്. മകനും മകളും കൊച്ചുമക്കളും ഒപ്പമുണ്ട്. മരുമകൻ ആരോഗ്യപ്രവർത്തകനാണ്. അദ്ദേഹം ബെംഗളൂരുവിലാണ്.
നമ്മുടെ എല്ലാവരും നമ്മുടെ കൂടെയുണ്ട് ഈ കാലത്തും. പക്ഷേ നഴ്സുമാര്‍ക്ക് പക്ഷേ ഇതൊന്നുമില്ല. വേവലാതികള്‍ മാത്രമാണ് അവര്‍ക്ക്. അവരെക്കുറിച്ചും അവരുടെ ഉറ്റവരെയും ഓര്‍ത്ത് അവര്‍ക്ക് വേവലാതിയാണ്. വാക്കുകൊണ്ട് നന്ദി പറഞ്ഞത് കൊണ്ട് കാര്യമില്ല. അവരോടുള്ള കരുതല്‍ മെറ്റീരിയലൈസ് ചെയ്യണം. അവരുടെ ഒരു സമർപ്പണത്തിന് പകരം വയ്ക്കാൻ ഒന്നുമില്ല. അവരെയും നമ്മൾ കരുതണം.’ മമ്മൂട്ടി പറഞ്ഞു.
Post Your Comments