നടന്‍ ജയറാമും മകൾ മാളവികയും ഒന്നിച്ചെത്തിയ പരസ്യം ടിവിയിലും സമൂഹമാധ്യമങ്ങളിലും സൂപ്പർഹിറ്റായിരുന്നു. അതിനൊപ്പം തന്നെ ട്രോളുകളും ഏറ്റുവാങ്ങേണ്ടി വന്നു.
അച്ഛനും മകളുമായി ജയറാമും മാളവികയും വേഷമിട്ട പരസ്യത്തില്‍ മകളുടെ കല്യാണം സ്വപ്നം കാണുന്ന അച്ഛന്റെ ആഗ്രഹങ്ങളാണ് പറഞ്ഞത്. അതില്‍ ഹിറ്റായ ഒരു വാചകമാണ് ‘എന്റെ ചക്കിയാ, നിങ്ങളുടെ മാളവിക’. ഈ വാചകം തന്നെയാണ് ട്രോളുകളിലും നിറഞ്ഞത്.
ഇപ്പോഴിതാ സ്വന്തം പേരിൽ പ്രചരിക്കുന്ന ട്രോളുകൾ പങ്കുവച്ച് മാളവികയും. തന്റെ ഇൻസ്റ്റഗ്രാം പേജിലാണ് ഇതുമായി ബന്ധപ്പെട്ടൊരു ട്രോൾ താരം പങ്കുവച്ചത്.
Post Your Comments