കൊറോണ; എല്ലാ തടവുകാരെയും മോചിപ്പിക്കണമെന്ന് ജോക്കർ താരം വാക്വിന്‍ ഫീനിക്‌സ്

കോവിഡ് ബാധിച്ച് ആരും ജയിലില്‍ മരിക്കാന്‍ ഇടവരരുതെന്ന് താരം

ലോമെങ്ങും കോവിഡ് 19 പ്രതിസന്ധികള്‍ തുടരവെ ന്യൂയോര്‍ക്കിലെ എല്ലാ തടവുകാരെയും മോചിപ്പിക്കണമെന്ന് ‘ജോക്കര്‍’ താരം വാക്വിന്‍ ഫീനിക്‌സ്, ‘റിലീസ് ഏജിങ് പീപ്പിള്‍ ഇന്‍ പ്രിസണ്‍ കാംപെയ്‌ന്റെ’ ഭാഗമായാണ് ട്വിറ്റിറിലൂടെ ഇക്കാര്യം വാക്വിന്‍ ഫീനിക്‌സ് പറഞ്ഞത്.

കൂടാതെ ന്യൂയോര്‍ക് ഗവര്‍ണര്‍ ആന്‍ഡ്ര്യു ക്യുമോ ഉടന്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനം എടുക്കണമെന്നും താരം പറഞ്ഞു,, അദ്ദേഹത്തിന്റെ തീരുമാനത്തിലാണ് കുറേ ആളുകളുടെ ജീവനുള്ളത്,, കോവിഡ് ബാധിച്ച് ആരും ജയിലില്‍ മരിക്കാന്‍ ഇടവരരുതെന്ന് താരം പറഞ്ഞു.


ഇതുവരെ യുഎസില്‍ 600,000 അധികം പേര്‍ക്കാണ് കൊറോണ ബാധിച്ചിരിക്കുന്നത്. 25,000 ആള്‍ക്കാര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Share
Leave a Comment