ലോകം മുഴുവനും പടരുന്ന കൊറോണ ലോക്ക് ഡൗൺ കാലത്ത് ആശങ്ക പങ്കുവെച്ച് നടൻ ഇന്ദ്രൻസ്, ഒരു അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.
ഇന്ന് സത്യത്തിൽ ഒന്നിനും ഒരു ഉത്സാഹവും വരുന്നില്ല, ടി വി യും റേഡിയോയും ഓൺ ചെയ്താൽ ആധിയാണ്, കുറച്ചു നേരം കാണും, പിന്നീട് പുസ്തകങ്ങൾ വായിക്കും, ലോകം മൊത്തം വിഷമിച്ചു കൊണ്ടിരിക്കുന്നു, അപ്പൂപ്പന്മാർ പോലും പറഞ്ഞു കേട്ടിട്ടില്ലാത്ത ഒരു അവസ്ഥ.
എന്നാൽ ഇനി അങ്ങോട്ട് എന്ന ചോദ്യം ഉള്ളിൽക്കിടന്നു നീറുന്നു,, വമ്പൻ രാജ്യങ്ങൾ പോലും കിടുങ്ങി നിൽക്കുമ്പോൾ ഈ കൊച്ചു കേരളം പിടിച്ചുനിന്നു,, അതിൽ നമ്മൾ അഭിമാനിക്കണം, എന്നാൽ ഒട്ടും അഹങ്കാരം വേണ്ട, ആരും ഒന്നുമല്ല എന്ന് തിരിച്ചറിഞ്ഞ ദിവസങ്ങളിലൂടെയാണല്ലോ നമ്മൾ കടന്നുപോകുന്നത്.
നമ്മുടെ ആരോഗ്യവകുപ്പും പൊലീസുകാരും സർക്കാരും എന്തു കരുതലോടെയാണ് നമ്മെ നോക്കിക്കാണുന്നത്,, രാവും പകലും ഇല്ലാതെ ഇറങ്ങി ജോലി ചെയ്യുമ്പോൾ നമ്മൾ പേടിച്ചു ഇറങ്ങാതെ വീട്ടിൽ ഇരിക്കുന്നു,, പൊരിവെയിലത്തു നമ്മുടെ രക്ഷയ്ക്കായി, നിയമലംഘനം തടയാനായി ഉണർന്നിരിക്കുന്ന പൊലീസുകാരെ ഓർത്ത് എനിക്ക് വളരെ അഭിമാനമാണ്.
Post Your Comments