ബോളിവുഡ് നടൻ ഹൃത്വിക് റോഷന്റെ മുന്‍ഭാര്യ സുസന്നെ ഖാന്റെ സഹോദരി ഫറ ഖാന് അലിയുടെ കുടുംബം കൊറോണ പ്രതിസന്ധിയില്‍,, വീട്ടിലെ ഒരു സ്റ്റാഫിന് കോവിഡ് 19 സ്ഥിരീകരിച്ചതായും തങ്ങള്‍ പ്രതിസന്ധിയിലാണെന്നും ട്വിറ്ററിലൂടെയാണ് ജ്വല്ലറി ഡിസൈനറായ ഫറ അറിയിച്ചത്.
ഇന്ന്”കോവിഡ് വാര്‍ത്തകള്‍ വൈറസിനേക്കാള്‍ വേഗത്തില്‍ പടരുകയാണ്,, എന്റെ വീട്ടിലെ ഒരു സ്റ്റാഫിന് ഇന്ന് കൊറോണ പോസിറ്റീവായി,, അതിനാല്‍ അവനെ മറ്റു സൗകര്യങ്ങളിലേക്ക് മാറ്റുകയാണ്,, വീട്ടിലുള്ള എല്ലാവരും ഇന്ന് ടെസ്റ്റിന് തയ്യാറാവുകയും ക്വാറന്റൈനിലിരിക്കുകയും ചെയ്യും,, സുരക്ഷിതരും ശക്തരുമായിരിക്കുക, ഈ സമയവും കടന്നുപോകും” എന്നാണ് ഫറയുടെ ട്വീറ്റ്.
Covid news spreads faster than the virus. An in-house staff of mine tested positive today and so am moving him to a facility. Have all tested all at home today as well and are going to be quarantined. Be safe yet strong. This too shall pass. ?
— Farah Khan (@FarahKhanAli) April 14, 2020
സൂപ്പർ താരമായിരുന്ന നടന് സഞ്ജയ് ഖാന്റെ മക്കളാണ് ഫറയും സുസന്നെയും,, കോവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് സുസന്നെയും ഹൃത്വിക് ഒരുമിച്ചാണ് ഇപ്പോള്‍ താമസിക്കുന്നത്.
Post Your Comments