കുട്ടിക്കാലത്ത് തന്റെ ആരാധനപാത്രമായിരുന്ന പ്രേം നസീറിനെ കാണാന്‍ പോയ ഒരു അനുഭവം പങ്കിടുകയാണ് മലയാള സിനിമയുടെ സ്വന്തം ബാലചന്ദ്ര മേനോന്.
1967-ല്‍ പുറത്തിറങ്ങിയ ‘വിവാഹം സ്വര്‍ഗത്തില്‍’ എന്ന സിനിമയുടെ ലൊക്കേഷന്‍ വര്‍ക്കലയായിരുന്നു. ഞാനും എന്റെ സുഹൃത്ത് ഗോപിയും കൂടി പ്രേം നസീറിനെ കാണാന്‍ ഷൂട്ടിംഗ് സ്ഥലത്ത് പോയി. അവിടെ വലിയ ജനത്തിരക്കായിരുന്നു, ഞങ്ങള്‍ അതിന്റെ ഇടയിലൂടെ വലിഞ്ഞു കയറി നസീര്‍ സാറിനും ഷീലയ്ക്കും മുന്‍പിലെത്തി. ഞാനപ്പോള്‍ അവിടെ കാണുന്ന കാഴ്ച എന്നെ അത്ഭുതപ്പെടുത്തി. നസീര്‍ സാര്‍ കോഫീ കുടിച്ചു കൊണ്ടിരിക്കുകയാണ് കുറച്ചു കഴിഞ്ഞു ആ കുടിച്ചതിന്റെ ബാക്കി ഷീലയ്ക്ക് കൈമാറി, നസീര്‍ സാര്‍ കുടിച്ചതിന്റെ ബാക്കി ഷീല കുടിച്ചപ്പോള്‍ ഞാന്‍ അയ്യേ എന്ന് പറഞ്ഞു. നസീര്‍ സാര്‍ അത് കണ്ടു എന്നെ അടുത്തേക്ക് വിളിച്ചു. എന്താണ് പ്രശ്നമെന്ന് ചോദിച്ചു. ഞാന്‍ അതിന്റെ സംവിധായകന് എവിടെ? എന്ന് അന്വേഷിച്ചു, ഈ സിനിമയുടെ സംവിധായകനെ എനിക്ക് കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ നസീര്‍ സാര്‍ ആവേശത്തോടെ സംവിധായകനോട് പറഞ്ഞു “ദാ നിങ്ങളെ തേടി ഒരു ആരാധകന് വന്നിരിക്കുന്നുവെന്ന്”. സംവിധായകന് എന്റെ അടുത്തെത്തി അദ്ദേഹത്തിന്റെ തലയിലെ തൊപ്പി എന്റെ തലയിലേക്ക് വച്ചപ്പോള്‍ അവിടെ ഉണ്ടായിരുന്നവര്‍ മുഴുവന്‍ കയ്യടിച്ചു. ജീവിതത്തിലെ മറക്കാനാവാത്ത മുഹൂര്‍ത്തങ്ങളില്‍ ഒന്നായിരുന്നു അത് .ഞാനത് എന്റെ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. ബാലചന്ദ്ര മേനോന് പറയുന്നു.
Post Your Comments