തനിക്ക് ഇതുവരെ കോമഡി വേഷങ്ങൾ ചെയ്യുന്നത് ഒരു കുറവായി തോന്നിയിട്ടില്ലെന്ന് നടൻ അജു വർഗീസ്, ബുദ്ധിമുട്ടുള്ളത് കോമഡി വേഷങ്ങളാണ്., അതിലൂടെയാണ് ഞാൻ പ്രേക്ഷക പ്രീതി നേടിയത്., വർഷത്തിൽ കുറച്ച് കോമഡി വേഷങ്ങളും കുറച്ച് സീരിയസ് വേഷങ്ങളും എന്ന ഒരു പ്രത്യേക പ്ലാനിൽ ഞാൻ പോയിട്ടില്ല.
പക്ഷേ എന്റെ ഉള്ളിലെ പ്രതിഭയുടെ മേച്ചിൽപ്പുറങ്ങൾ തേടുന്ന വൈവിദ്ധ്യമായ കഥാപാത്രങ്ങൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്.
പക്ഷേ സത്യസന്ധമായി പറഞ്ഞാൽ നായകനാവാൻ മോഹിച്ചിട്ടില്ല,, ഞാൻ ചെയ്യുന്ന സിനിമയിൽ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രമായിരിക്കണമെന്ന് മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂവെന്നും താരം വ്യക്തമാക്കി.
Post Your Comments