കോട്ടയത്തെ തെരുവുകളിൽ അലഞ്ഞവർക്ക് സാന്ത്വനമായി നടൻ വിനു മോഹനും ഭാര്യ വിദ്യയും. വിഷുദിനത്തിൽ അലഞ്ഞുതിരിഞ്ഞ് നടന്നവരെ കുളിപ്പിച്ച് ഭക്ഷണവും വസ്ത്രവും വിതരണം ചെയ്യുകയായിരുന്നു ഈ താരദമ്പതികൾ. മുരുകന്റെ നേതൃത്വത്തിലുള്ള തെരുവോരം പ്രവർത്തകരുടെ സഹകരണത്തോടെയായിരുന്നു ഇവരുടെ സേവനം.
ജഡക്കെട്ടിയ മുടിയും മുഷിഞ്ഞ വേഷവും ഒരു മുറി ബീഡിയുമായി അലഞ്ഞ പ്രമോദിന്റെ വിഷുദിനത്തിലെ ഈ രൂപമാറ്റം അപ്രതീക്ഷിതമായിരുന്നു. പ്രമോദിനെ പോലെ തെരുവിൽ അലഞ്ഞ ഇരുപതിലേറെ പേരെയാണ് വിനു മോഹനും കൂട്ടരും കണ്ടെത്തിയത്.
മുടിയും താടിയുമെല്ലാം വെട്ടിയൊതുക്കി കുളിപ്പിച്ച് നല്ല വസ്ത്രങ്ങളും ഭക്ഷണവും നല്കി, അവരെ പുതിയ മനുഷ്യരാക്കി.തെരുവോരം പ്രവർത്തകരുടെ സഹായത്തോടെ വിവിധ ജില്ലകളിൽ നിന്ന് മുന്നൂറിലേറെ പേരെയാണ് സുരക്ഷിത ഇടങ്ങളിലെത്തിച്ചത്.
Post Your Comments