GeneralLatest NewsMollywood

ഞാൻ പോലും അറിയാതെ ആ പെൺകുട്ടിയോട് ഒരടുപ്പം തോന്നി; ഇവളെ തന്നെയാണ് വിവാഹം കഴിക്കേണ്ടതെന്നു മനസ്സിലുറപ്പിച്ചു; ദുൽഖർ പറയുന്നു

ദിവ്യമായ എന്തോ ഒരു തോന്നൽ, അന്ന് ഞാൻ മനസ്സിലുറപ്പിച്ചു, ഇവളെ തന്നെയാണ് ഞാൻ വിവാഹം കഴിക്കേണ്ടത്.

മലയാളത്തിന്റെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ദുല്ഖര്‍ സല്‍മാന്‍. താരത്തിന്റെ ഭാര്യ അമാലും മകളും സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരരാണ്. ആദ്യമായി അമാലിനെ കണ്ടതിനെക്കുറിച്ചും വിവാഹത്തെക്കുറിച്ചും മനസ്സു തുറക്കുകയാണ് ദുൽഖർ സൽമാൻ. തന്റേത് വിട്ടുകാരുടെ ആശിർവാദത്തോടെ നടന്ന ഒരു പ്രണയ വിവാഹമായിരുന്നുവെന്ന് ദുൽഖർ ഒരു അഭിമുഖത്തില്‍ പങ്കുവച്ചു.

അമേരിക്കയിൽ നിന്ന് പഠനം പൂർത്തിയാക്കി മടങ്ങി വന്നതിന് ശേഷം തനിക്ക് വീട്ടുകാര്‍ വിവാഹം ആലോചിക്കാൻ തുടങ്ങി. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ”സ്കൂളിൽ എന്നേക്കാൾ അഞ്ചു വർഷം ജൂനിയറായിരുന്ന ഒരു പെൺകുട്ടിയുടെ കാര്യം സുഹൃത്തുക്കളും കുടുംബവും എന്നോട് സൂചിപ്പിച്ചു. എന്റെ സുഹൃത്തുക്കൾ ആ കുട്ടിയുടെയും എന്റേയും ബയോഡേറ്റകൾ തമ്മിലുള്ള പൊരുത്തം നോക്കി.

പിന്നീട് എന്ത് സംഭവിച്ചുവെന്നാൽ എവിടെ പോയാലും, ആ പെണ്‍കുട്ടിയെ അവിടെ കാണും. ഒരു സിനിമ കാണാൻ പോയാൽ ആ പെൺകുട്ടി അതേ സിനിമയ്ക്ക് വന്നിരിക്കും. ഞാൻ പോലും അറിയാതെ ആ പെൺകുട്ടിയോട് ഒരടുപ്പം തോന്നി. ദിവ്യമായ എന്തോ ഒരു തോന്നൽ, അന്ന് ഞാൻ മനസ്സിലുറപ്പിച്ചു, ഇവളെ തന്നെയാണ് ഞാൻ വിവാഹം കഴിക്കേണ്ടത്.

അമാലിനോട് ഇത് തുറന്ന് പറയാനുള്ള ധെെര്യമായപ്പോൾ ഒരു കാപ്പി കുടിക്കാൻ ഞാൻ ക്ഷണിച്ചു. പിന്നീട് എല്ലാം പെട്ടന്നായിരുന്നു. ഞാനിത് വീട്ടിൽ അവതരിപ്പിക്കുകയും ഇരുകുടുംബങ്ങളും വിവാഹവുമായി മുന്നോട്ട് പോവുകയും ചെയ്തു. ഇന്ന് ഞങ്ങൾക്ക് രണ്ടര വയസ്സുള്ള ഒരു പെൺകുഞ്ഞുണ്ട്. അവൾ വളരേയധികം സംസാരിക്കുന്ന കൂട്ടത്തിലാണ്.” ദുല്ഖര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button