മലയാളത്തിന്റെ പ്രിയ നടിമാരില്‍ ഒരാളാണ് ശ്രിന്ദ. ഭർത്താവ് സിജുവിന് ജന്മദിനാശംസകൾ നേർന്ന് എത്തിയിരിക്കുകയാണ് താരം. ഇരുവരുമൊന്നിച്ചുള്ള രസകരമായ ചിത്രം പങ്കുവച്ചാണ് താരത്തിന്റെ ജന്മദിനാശംസകൾ.
താരത്തിന്റെ പോസ്റ്റ്
നമ്മൾ ഒന്നിച്ചുള്ള ഈ നിമിഷം എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നവയിൽ ഒന്നാണ്, നിന്റെ ജമദിനം ആഘോഷിക്കാൻ മറ്റൊരു ചിത്രം പങ്കുവയ്ക്കുന്നതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാൻ പറ്റാത്തത് എന്താണ്..
നീയെന്നും എന്നെ ഉയരങ്ങളിൽ എത്തിച്ചിട്ടേയുള്ളൂ..(അക്ഷരാർത്ഥത്തിൽ).. പുതിയ വീക്ഷണകോണിൽ നിന്ന് ജീവിതം കാണാനും നീയെന്നെ പ്രാപ്തയാക്കി.
സിജുവിന്റെ തോളിൽ ഞാൻ എന്തിനാണ് കയറിയിരിക്കുന്നതെന്ന് ചിന്തിക്കുന്നവർക്കായി, ദൂരെ നിൽക്കുന്ന ആനക്കൂട്ടത്തെ കാണാനായി എന്നെ എടുത്തുയർത്തിയതാണ്. അങ്ങനെ അല്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ എനിക്ക് നഷ്ടമായി പോയേക്കാവുന്ന കാഴ്ചയായിരുന്നു അത്.
സംവിധായകന്‍ സിജു എസ് ബാവയാണ് ശ്രിന്ദയുടെ ഭര്‍ത്താവ്.
Post Your Comments