ബഡായി ബംഗ്ലാവിലൂടെ പ്രേക്ഷകപ്രീതി നേടിയ അവതാരകയാണ് ആര്യ. മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് സീസണ് 2ലെ മികച്ച മത്സരാര്‍ഥി കൂടിയായ ആര്യ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ബിഗ് ബോസില്‍ വച്ച് താന്‍ പ്രണയത്തിലാണെന്നും ജാന്‍ ആരാണെന്ന് ഉടന്‍ വെളിപ്പെടുത്തുമെന്നും ആര്യ പറഞ്ഞതോടെ താരത്തിന്റെ ജാനിനെ കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് ആരാധകര്‍.
ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്യുന്ന ആളെക്കുറിച്ച് ബിഗ് ബോസില്‍ പങ്കുവച്ചിരുന്നു പല താരങ്ങളും. അച്ഛനേയും മകളേയും തന്റെ ജാനിനെയുമാണ് മിസ് ചെയ്യുന്നതെന്നായിരുന്നു ആര്യയുടെ മറുപടി. ”പുറത്തുപോകുന്നതിന് മുന്‍പ് ജാന്‍ ആരാണെന്ന് വ്യക്തമാക്കും. ഇപ്പോള്‍ പറഞ്ഞാല്‍ അത് അദ്ദേഹത്തിന്റെ പ്രൈവസിയേയും ബാധിക്കും, ചിലര്‍ക്ക് അദ്ദേഹത്തെ അറിയാമെന്നുമായിരുന്നു” ആര്യ അന്ന് പറഞ്ഞത്. എന്നേക്കാളും കൂടുതല്‍ പുള്ളിക്ക് ഇഷ്ടം കുഞ്ഞിനെയാണെന്നും ആര്യ പങ്കുവച്ചിരുന്നു.
നടനും സംവിധായകനുമായ ശ്രീകാന്ത് മുരളിയുടെ പേരായിരുന്നു ആര്യയുടെ ജാന്‍ എന്ന പേരില്‍ ആദ്യം ഉയര്‍ന്നു വന്നത്. ബിഗ് ബോസിലെ അണിയറപ്രവര്‍ത്തകരിലൊരാള്‍ കൂടിയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ സിനിമയുടെ ജാനും ഞാനും എന്ന ക്യാപ്ഷനില്‍ അദ്ദേഹം മോഹന്‍ലാലിനൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തപ്പോഴായിരുന്നു ചര്‍ച്ച തുടങ്ങിയത്. ആര്യയുടെ ജാന്‍ നിങ്ങളായിരുന്നോയെന്നായിരുന്നു അന്ന് സോഷ്യല്‍ മീഡിയ ചോദിച്ചത്. ഇപ്പോഴിതാ ആര്യയുടെ മുന്‍ഭര്‍ത്താവായ രോഹിത്താണോ ജാനെന്നുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. രോഹിത്തിനെ ഇന്‍സ്റ്റഗ്രാമില്‍ ആര്യയും ഫോളോ ചെയ്ത് തുടങ്ങിയത്തിനു പിന്നാലെയാണ് ഈ സംശയവുമായി എത്തിയത്. ആര്യ ബിഗ് ബോസിലായിരുന്നപ്പോള്‍ മകള്‍ റോയുടെ പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ചത് രോഹിത്തും സഹോദരി അര്‍ച്ചനയും ചേര്‍ന്നായിരുന്നു.
പക്വതയില്ലാത്ത പ്രായത്തിലെ തീരുമാനമായിരുന്നു തന്റെ വിവാഹമെന്നും ദാമ്ബത്യ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ചും ആര്യ തുറന്നുപറഞ്ഞിരുന്നു. 8 വര്‍ഷം നീണ്ട വിവാഹബന്ധം അവസാനിപ്പിച്ചതിന് പിന്നിലെ കാരണം താനായിരുന്നുവെന്നും ആര്യ പറഞ്ഞിരുന്നു. വിവാഹമോചനത്തിന് ശേഷവും അടുത്ത സുഹൃത്തുക്കളായി കഴിയുകയാണ്. രോഹിത്തിനെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്തതോടെയാണ് പലരും സംശയം പങ്കുവെച്ചത്. പാചകപരീക്ഷണങ്ങളുമായാണ് രോഹിത്ത് എത്തിക്കൊണ്ടിരിക്കുന്നത്. ക്ഷണനേരം കൊണ്ടാണ് അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ ശ്രദ്ധിക്കപ്പെടുന്നത്.
Post Your Comments