ലോകം കൊറോണ വൈറസ് ഭീതിയിലാണ്. ഈ സാഹചര്യത്തില്‍ ബോളിവുഡ് നിര്‍മാതാവ് കരീം മൊറാനിയുടെ രണ്ടാമത്ത കോവിഡ് ഫലവും പോസിറ്റീവ് ആയതിന്റെ ആശങ്കയിലാണ് കുടുംബാംഗങ്ങള്‍. മൊറാനിയുടെ മക്കളായ ഷാസ, സോയ എന്നിവര്‍ക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നാലെ നടത്തിയ ടെസ്റ്റിലാണ് താരത്തിന് കോവിഡ് 19 സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഏപ്രില്‍ 8 മുതല്‍ മുബൈയിലുള്ള നാനാവതി ആശുപത്രിയില്‍ ക്വാറന്റൈനില്‍ കഴിയുകയാണ് അദ്ദേഹം.
രാവണ്‍, ചെന്നൈ എക്സ്പ്രസ് തുടങ്ങിയ ഹിറ്റ് ബോളിവുഡ് ചിത്രങ്ങളുടെ നിര്‍മാതാവായ കരീം മൊറാനിക്ക് 60 വയസിന് മുകളില്‍ പ്രായമുണ്ട്. രണ്ടാമതും പരിശോധന ഫലം പോസിറ്റീവ് ആയ മൊറാനിക്ക് ഇതിനോടകം രണ്ട് ഹാര്‍ട്ട് അറ്റാക്കും ഒരു ബൈപാസ് സര്‍ജറിയും കഴിഞ്ഞിട്ടുണ്ട്. ഇതാണ് ആശങ്കയ്ക്ക് കാരണം
Post Your Comments