GeneralLatest NewsMollywood

സമൂഹ അടുക്കളയിൽ സഹായിക്കാനെന്ന പേരിൽ എത്തിയ നടിയെ പൊലീസ് തിരിച്ചയച്ചു ; നടീനടൻമാർ പുറത്തിറങ്ങി നടക്കുന്നെന്ന് ആക്ഷേപം

സമൂഹ അടുക്കളയിൽ ഭക്ഷണപ്പൊതികൾ തയാറാക്കുന്നതു കാണാനും സഹായിക്കാനുമാണ് താൻ എത്തിയത് എന്നായിരുന്നു കളമശേരിയിൽ എത്തിയ നടി ഇനിയ

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൌണ്‍ രാജ്യത്ത് 21 ദിനങ്ങള്‍ പിന്നിടുകയാണ്. ഈ സാഹചര്യത്തില്‍ ഭക്ഷണം കിട്ടാതെ കഷ്ടപ്പെടുന്ന സാധാരണക്കാരെ സഹായിക്കാന്‍ കമ്യൂണിറ്റി കിച്ചണുകള്‍ ആരംഭിച്ചിരിക്കുകയാണ്. ഇവിടെ സഹായിക്കാനെന്ന പേരിൽ നടീനടൻമാർ പുറത്തിറങ്ങി നടക്കുന്നെന്ന് ആക്ഷേപം.

കഴിഞ്ഞ ദിവസം കളമശേരിയിൽ നഗരസഭയുടെ സമൂഹ അടുക്കളയിൽ സഹായിക്കാനെന്ന പേരിൽ നടി എത്തിയപ്പോൾ പൊലീസ് തിരിച്ചയച്ചിരുന്നു. ഈസ്റ്റർ ദിനത്തിൽ സമൂഹ അടുക്കളയിൽ ഭക്ഷണപ്പൊതികൾ തയാറാക്കുന്നതു കാണാനും സഹായിക്കാനുമാണ് താൻ എത്തിയത് എന്നായിരുന്നു കളമശേരിയിൽ എത്തിയ നടി ഇനിയയുടെ വിശദീകരണം. എന്നാൽ അടുക്കളയുടെ നടത്തിപ്പു ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് ആർക്കും നടിയുടെ വരവിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നു വ്യക്തമായതോടെ പൊലീസ് തന്നെ ഇടപെട്ട് തിരിച്ചു പോകാൻ ആവശ്യപ്പെടുകയായിരുന്നു. വിഷു ദിനത്തിലേയ്ക്ക് വിതരണം ചെയ്യുന്നതിനായി 150 ഭക്ഷണക്കിറ്റുകൾ പൊതു പ്രവർത്തകർക്ക് കൈമാറിയിരിക്കുകയാണ് നടി. ഓരോ കിറ്റിലും 500 രൂപയുടെ ഭക്ഷ്യ സാധനങ്ങളാണുള്ളത്.

കലൂരിൽ മറ്റൊരു സമൂഹ അടുക്കളയിൽ നടൻ ബാല എത്തിയിരുന്നു. ഇത് ഒരാൾ വിഡിയോ പകർത്തി 1500 പേർക്ക് നടന്‍ ബാല ഭക്ഷണം നൽകുന്നു എന്ന മട്ടിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button