CinemaGeneralLatest NewsMollywoodNEWS

മാറി നിൽക്കേണ്ടി വന്നപ്പോൾ കൂടെ ചേർത്ത് നിർത്തി ലൈവായി നിലനിർത്തിയത് ട്രോളൻമാരാണ്; നന്ദി

എന്തുകൊണ്ടാണ് എന്റെ കഥാപാത്രങ്ങള്‍ കൂടുതലായി വരുന്നത്

നേരിടേണ്ടി വന്ന ചില ആരോഗ്യപ്രശ്‌നങ്ങളുമായി തനിക്ക് സിനിമയില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നപ്പോള്‍ തന്റെ മുഖം മറന്നു പോകാതെ മലയാളികള്‍ക്കിടയില്‍ നില നിര്‍ത്തുന്നതില്‍ ട്രോളുകള്‍ വലിയ പങ്കു വഹിച്ചെന്ന് നടന്‍ സലിംകുമാര്‍.,,പുതിയ കാലത്തിന്റെ ഹാസ്യമാണ് ട്രോളെന്നും അതിന് സമൂഹത്തില്‍ വലിയ മാര്‍ക്കറ്റുണ്ടെന്നും കൂടുതല്‍ പേര്‍ ഇന്ന് ആ മേഖലയിലേക്ക് ഇറങ്ങാന്‍ കാരണവും അതു തന്നെയാണെന്നും സലിംകുമാര്‍ പറയുന്നു.

ഇന്ന്‘പുതിയ കാലത്തിന്റെ ഹാസ്യമാണ് ട്രോള്‍, അതിന് സമൂഹത്തില്‍ വലിയ മാര്‍ക്കറ്റുണ്ട്,, കൂടുതല്‍ പേര്‍ ഇന്ന് ആ മേഖലയിലേക്ക് ഇറങ്ങാന്‍ കാരണവും അതുതന്നെയാണ്, കുറച്ചുകാലം മുമ്പ് ചില ആരോഗ്യപ്രശ്‌നങ്ങളുമായി എനിക്ക് സിനിമയില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നു, സിനിമയില്‍ നിന്ന് മാറി നിന്നാല്‍, വലിയവനോ ചെറിയവനോ എന്നില്ലാതെ, അയാള്‍ക്ക് ഉടന്‍ പകരക്കാര്‍ എത്തിയിരിക്കും.

പക്ഷേ എന്നാല്‍, മാറിനിന്ന ആ കാലത്തും എന്റെ കഥാപാത്രങ്ങള്‍ പുതിയ ഡയലോഗുകളുമായി ട്രോളുകളിലൂടെ സോഷ്യല്‍ മീഡിയകളില്‍ തരംഗമായി നിന്നു,, എന്റെ മുഖം മറന്നു പോകാതെ മലയാളികള്‍ക്കിടയില്‍ നില നിര്‍ത്തിയതില്‍ ഈ ട്രോളുകള്‍ക്ക് വലിയ പങ്കുണ്ട്. അതിന് ഞാനവരോട് കടപ്പെട്ടിരിക്കുന്നു.’

കൂടാതെ ‘ട്രോളുകളില്‍ നിരന്തരം മുഖം വന്നു തുടങ്ങിയപ്പോള്‍, എന്തുകൊണ്ടാണ് എന്റെ കഥാപാത്രങ്ങള്‍ കൂടുതലായി വരുന്നത് എന്നറിയാന്‍ ഒരു ശ്രമം നടത്തി,, ഡയലോഗുകളോട് കൃത്യമായി ചേര്‍ന്നു നില്‍ക്കുന്ന മുഖഭാവങ്ങളാണ് എല്ലാത്തിലും കണ്ടത്,, ട്രോളുകളുടെ മര്‍മ്മമാണ് മുഖഭാവം,, എന്റെ കഥാപാത്രങ്ങളില്‍ അവരതെളുപ്പം കണ്ടെത്തുന്നുണ്ട്, കഥാപാത്രങ്ങളുടെ ഭാവങ്ങള്‍ ഒരുവിധമെല്ലാത്തിനും യോജിക്കുന്നുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍, ആരോഗ്യപ്രവര്‍ത്തകന്‍, അഭിമാനം തോന്നുന്ന നിമിഷം, തോറ്റുനില്‍ക്കുന്ന അവസ്ഥ, സന്തോഷം, സങ്കടം, പ്രണയം, പരിഹാസം, പുച്ഛം… ഇത്രത്തോളം വ്യത്യസ്തഭാവങ്ങളിലൂടെ ഞാന്‍ കടന്നു പോയെന്ന് എനിക്കു കാണിച്ചു തന്നത് ട്രോളന്‍മാരാണ്.’

shortlink

Related Articles

Post Your Comments


Back to top button