BollywoodCinemaGeneralLatest NewsNEWS

2024 ലെ പൊതു തെരഞ്ഞെടുപ്പ് വേണ്ട, മോദി തന്നെ അടുത്ത തവണയും ഭരിക്കട്ടെ- ആവശ്യവുമായി കങ്കണ റണാവട്ടിന്റെ സഹോദരി

എന്നാൽ ട്വീറ്റിനെതിരെ നിരവധി വിമര്‍ശനങ്ങൾ ഉയർന്ന് വന്നതോടെ എന്തുകൊണ്ടാണ് ഇത്തരമൊരു നിര്‍ദേശമെന്നതിന് വിശദീകരണവും നല്‍കുന്നുണ്ട് രംഗോലി

രാജ്യത്ത് വരാനിരിക്കുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് 2024ലെ തിരഞ്ഞെടുപ്പ് റദ്ദ് ചെയ്‌ത് മോദിയെ തുടരാൻ അനുവദിക്കണമെന്ന ആവശ്യവുമായി കങ്കണ രണാവത്തിന്റെ സഹോദരിയായ രംഗോലി ചന്ദേൽ. ട്വിറ്ററിലാണ് ഇവരുടെ അഭിപ്രായ പ്രകടനം.

 

‘നമ്മള്‍ വലിയ സാമ്പത്തിക പ്രതിസന്ധിയെ മുമ്പില്‍ കാണുകയാണ്. ഒന്നര വര്‍ഷം കൊണ്ട് മോദിജി സമ്പദ് രംഗത്തെ പുനരുജ്ജീവിപ്പിക്കുമെന്ന് എനിക്ക് ഉറപ്പാണ്. തെരഞ്ഞെടുപ്പിന് വേണ്ടി ലക്ഷക്കണക്കിന് കോടി രൂപയാണ് നാം ചെലവഴിക്കുന്നത്. ഒരു രാഷ്ട്രമെന്ന നിലയ്ക്ക് അടുത്ത തെരഞ്ഞെടുപ്പ് ഒഴിവാക്കി മോദിജിയെ അടുത്ത തവണയും പ്രധാനമന്ത്രിയാക്കണം’ – എന്നാണ് രംഗോലിയുടെ വിചിത്രമായ കുറിപ്പ്.

എന്നാൽ ട്വീറ്റിനെതിരെ നിരവധി വിമര്‍ശനങ്ങൾ ഉയർന്ന് വന്നതോടെ എന്തുകൊണ്ടാണ് ഇത്തരമൊരു നിര്‍ദേശമെന്നതിന് വിശദീകരണവും നല്‍കുന്നുണ്ട് രംഗോലി.

അസാധാരണ സാഹചര്യങ്ങളില്‍ അസാധാരണ തീരുമാനങ്ങള്‍ ആവശ്യമാണ്. രാജ്യമൊന്നിച്ച് നിന്ന് അത്തരമൊരു ചരിത്രപരമായ തീരുമാനമെടുക്കണം. തെരഞ്ഞെടുപ്പ് നടത്തി അനാവശ്യമായി വിഭവങ്ങള്‍ പാഴാക്കണ്ട ആവശ്യമുണ്ടോയെന്നും ഇത്തരമൊരു വിപ്ലവകരമായ കാല്‍വയ്പ്പു നടത്താന്‍ രാജ്യം മുന്നോട്ടു വരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments


Back to top button