കൊറോണയുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ഡൗണില്‍ ഭക്ഷണമില്ലാതെ വലയുകയാണ് തെരുവ് നായകളും. പോലീസും സന്നദ്ധ സംഘടനകളും തെരുവ് നായകള്‍ക്കും ഭക്ഷണം എത്തിക്കാനുള്ള ശ്രമങ്ങളില്‍ പങ്കാളികള്‍ ആകുന്നുണ്ട്. ഇപ്പോഴിതാ ഈ ഉദ്യമത്തില്‍ പങ്കുച്ചേര്‍ന്നിരിക്കുകയാണ് നിര്‍മ്മാതാവ് ഫറാ ഖാന്റെ പന്ത്രണ്ടു വയസുകാരിയായ മകള്‍ അന്യ. ആളുകള്‍ക്കും തെരുവ് നായകള്‍ക്കും ഭക്ഷണം കൊടുക്കാനായി ചിത്രങ്ങള്‍ വരക്കുകയാണ് അന്യ.
മൃഗങ്ങളുടെ ചിത്രങ്ങള്‍ വരച്ച് ആളുകള്‍ക്കും തെരുവ് നായകള്‍ക്കും ഭക്ഷണം നല്‍കാനായി 70,000 രൂപ അന്യ സമാഹരിച്ചു. അവള് വരച്ച സ്കെച്ചുകള്‍ ഓര്‍ഡര്‍ ചെയ്ത എല്ലാ ദയയുള്ള ആളുകള്‍ക്കും നന്ദി എന്നാണ് ഫറ മകളുടെ ചിത്രം വരക്കുന്ന വീഡിയോക്കൊപ്പം കുറിച്ചു.
സാനിയ മിര്‍സ, സോയ അക്തര്‍, റിയ കപൂര്‍, ഷമിത ഷെട്ടി, താഹിറ കശ്യപ് എന്നീ താരങ്ങളടക്കമുള്ളവര്‍ അന്യക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്.
Post Your Comments