GeneralLatest NewsMollywood

പ്രതിഷേധക്കാരെ പേടിച്ച് ഷര്‍ട്ടഴിച്ച്‌ ആംബുലന്‍സില്‍ നീണ്ടുനിവര്‍ന്നു കിടക്കേണ്ടി വന്നു!!ആംബുലന്‍സ് യാത്രയെക്കുറിച്ച് നെടുമുടി വേണു

റെയില്‍വെ സ്റ്റേഷനില്‍ നിന്നും എഴുപത് കിലോമീറ്റര്‍ അകലെയുളള ഹോട്ടലിലേക്കും അവിടെ നിന്ന് ലൊക്കേഷനിലേക്കും ആംബുലന്‍സില്‍ തന്നെ യാത്ര തുടരാമെന്ന് അവര്‍ അറിയിച്ചു.

വില്ലനായും സഹതാരമായും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മലയാളത്തിന്റെ പ്രിയ നടന്മാരില്‍ ഒരാളാണ് നെടുമുടി വേണു. കൊരോനയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൌണിനെ തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തിവച്ച് എല്ലാ താരങ്ങളും വീട്ടില്‍ ഇരിക്കുകയാണ്. ഈ സമയത്ത് ആംബുലന്‍സില്‍ ഒരു സംഘം ആളുകള്‍ ഒളിച്ചുകടക്കാന്‍ ശ്രമിച്ച്‌ കോഴിക്കോട്ട് പിടിയിലായ വാര്‍ത്ത പുറത്തുവന്നിരുന്നു. ഇത് പോലെ ഒരിക്കല്‍ ആംബുലന്‍സില്‍ രോഗിയായി അഭിനയിച്ചു ഒളിച്ചു പോകേണ്ടി വന്ന ഒരു അവസ്ഥ നടന്‍ നെടുമുടി വേണുവിനും ഉണ്ടായി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പെരുന്തച്ചന്റെ ഷൂട്ടിംഗിനിടയിലാണ് സംഭവം

പെരുന്തച്ചന്‍ സിനിമയുടെ ചിത്രീകരണം കര്‍ണാടകയിലെ കുന്ദാപുരത്തായിരുന്നു. ചിത്രത്തിലെ മാമ്പറ്റ ഉണ്ണി തമ്ബുരാന്റെ വേഷം അവതരിപ്പിക്കുന്നത് നെടുമുടി വേണുവാണ്. ഷൂട്ടിംഗ് സ്ഥലത്ത് പോകാനായി മംഗലാപുരം റെയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങി. അവിടെ നിന്ന് എണ്‍പത് കിലോമീറ്ററോളം റോഡുമാര്‍ഗം സഞ്ചരിച്ചു വേണം ചിത്രീകരണം നടക്കുന്ന സ്ഥലത്തെത്താന്‍. അപ്രതീക്ഷതമായി പ്രഖ്യാപിച്ച ബന്ദിനെ തുടര്‍ന്ന് അന്ന് രാവിലെ നാട് നിശ്ചലമായി. കടകള്‍ തുറക്കാനനുവദിക്കാതെയും വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് തടഞ്ഞും സമരക്കാര്‍ പ്രതിഷേധം ശക്തമാക്കി.

രാവിലെ റെയില്‍വെ സ്റ്റേഷനിലെത്തിയ നെടുമുടി വേണുവിനെ സ്വീകരിച്ച്‌കൊണ്ടുപോകാന്‍പ്രൊഡക്ഷന്‍ ടീം ഒരു ആംബലന്‍സുമായാണ് എത്തിയത്. റെയില്‍വെ സ്റ്റേഷനില്‍ നിന്നും എഴുപത് കിലോമീറ്റര്‍ അകലെയുളള ഹോട്ടലിലേക്കും അവിടെ നിന്ന് ലൊക്കേഷനിലേക്കും ആംബുലന്‍സില്‍ തന്നെ യാത്ര തുടരാമെന്ന് അവര്‍ അറിയിച്ചു.

ആംബുലന്‍സിന്റെ വാതില്‍ തുറന്നുപിടിച്ച്‌ വേഗം കയറൂ വേണ്വേട്ടാ… എന്ന ഡയലോഗ്. ആംബുലന്‍സിനെ കുറിച്ചു ചോദിച്ചപ്പോള്‍ ബന്ദായതുകൊണ്ട് സുരക്ഷിതയാത്ര ഒരുക്കാനാണ് അത്തരമൊരുമാര്‍ഗം സ്വീകരിച്ചതെന്നായിരുന്നു അവരുടെ മറുപടി

ബന്ദ് ദിനത്തിലെ യാത്ര ഒഴിവാക്കാമെന്നും രാത്രിവരെ മംഗലാപുരത്തു തന്നെ തങ്ങാമെന്നും പറഞ്ഞെങ്കിലും, ആംബുലന്‍സുമായെത്തിയ സംഘം ധൈര്യം നല്‍കി നെടുമുടിയെ വാഹനത്തില്‍ കയറ്റുകയായിരുന്നു. പ്രതിഷേധക്കാര്‍ വാഹനം വളയുകയാണെങ്കില്‍ സ്‌ട്രെക്ച്ചറില്‍ കയറിക്കിടന്നാല്‍ മതിയെന്നായിരുന്നു പ്രൊഡക്ഷന്‍ ടീം അന്ന് നല്‍കിയ ഉപദേശം.

യാത്രയില്‍ അപകടവും അക്രമവുമൊന്നുമുണ്ടായില്ലെങ്കിലും ജല്‍സൂരിലെത്തിയപ്പോള്‍ റോഡില്‍ ആള്‍ക്കൂട്ടത്തെ കണ്ടു. ഉടനെ ഷര്‍ട്ടഴിച്ച്‌ ആംബുലന്‍സില്‍ നീണ്ടുനിവര്‍ന്നു കിടക്കേണ്ടി വന്നത് ഇന്നും അദ്ദേഹം ഓര്‍ക്കുന്നു

കടപ്പാട്: വെള്ളിനക്ഷത്രം

shortlink

Related Articles

Post Your Comments


Back to top button