CinemaGeneralLatest NewsMollywoodNEWS

മകള്‍ക്കൊപ്പമുള്ള ഒരു ഫോട്ടോ പോസ്റ്റ് ചെയ്യാമോ? മഞ്ജു വാര്യരോട് ആരാധികയുടെ ചോദ്യം

നിമിഷനേരം കൊണ്ടായിരുന്നു ചിത്രം സോഷ്യല്‍ മീഡിയയിൽ തരംഗമായി മാറിയത്

മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ജു വാര്യർ. സോക്കറിൽ മീഡിയയിലും സജീവമായ മഞ്ജു വാര്യര്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ തന്റെ പുതിയൊരു ചിത്രവുമായി എത്തിയിരിക്കുകയാണ് താരം. നിമിഷനേരം കൊണ്ടായിരുന്നു ചിത്രം സോഷ്യല്‍ മീഡിയയിൽ തരംഗമായി മാറിയത്. ഭാവനയും അനുശ്രീയും റിമി ടോമിയുമുള്‍പ്പടെ നിരവധി പേരായിരുന്നു ചിത്രത്തിന് കീഴില്‍ കമന്റുകളുമായി എത്തിയത്. ഒപ്പം നിരവധി ആരാധകരും കമന്റുകളുമായി എത്തിയിരുന്നു. പലർക്കും താരം മറുപടി നല്‍കുകയും ചെയ്തിരുന്നു. ഇതിനിടയിലായിരുന്നു ഒരു ആരാധിക മകള്‍ക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്യാമോയെന്ന് ചോദിച്ചത്. നിരവധി പേര്‍ ഈ ആവശ്യത്തെ പിന്തുണച്ചിരുന്നു. എന്നാൽ താരം ഈ കമന്റിന് മറുപടി നല്‍കിയിട്ടില്ലെന്നുള്ളതും ശ്രദ്ധേയമാണ്.

shortlink

Related Articles

Post Your Comments


Back to top button