മലയാള സിനിമയിലെ മുൻ നിര നായകന്മാരിൽ ഒരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിന് പുറമെ മറ്റ് ഭാഷ ചിത്രങ്ങളിലും അദ്ദേഹം അഭിനയിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലും സജീവമായ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും എല്ലാം തന്നെ വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമിൽ പുതിയൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് . 5 മില്യണ്‍ ഫോളോവേഴ്‌സ് ആണ് ഇപ്പോൾ ദുല്‍ഖറിനുള്ളത്. താരം തന്നെയാണ് 5 മില്യണ്‍ കടന്നുവെന്ന വിവരം പങ്കുവെച്ചത്. ഒപ്പം പിന്തുണയും സ്‌നേഹവും നല്‍കി കൂടെ നിന്ന എല്ലാവരോടും നന്ദി പറയുകയും ചെയ്തു.
ഇൻസ്റ്റാഗ്രാം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും ഒരുപാട് ദൂരം താണ്ടാനുണ്ടെന്നും ദുല്‍ഖര്‍ കുറിച്ചിട്ടുണ്ട്.
ജീവിതത്തിലെ ചില സന്തോഷങ്ങൾ എന്നും അതുപോലെ നിൽക്കുമെന്നുമൊക്കെ ഹാഷ്ടാഗായി താരം ഈ സന്തോഷ വാർത്ത പങ്കുവെച്ചുകൊണ്ട് കുറിച്ചിട്ടുണ്ട്. ഇതിനകം തന്നെ ഈ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. അനുപമ പരമേശ്വരന്‍, സണ്ണി വെയ്ന്‍, അന്‍സണ്‍ പോള്‍, തുടങ്ങിയവര്‍ക്കൊപ്പം ആരാധകരും താരത്തിനെ ആശംസയറിയിച്ച് എത്തിയിട്ടുണ്ട്.
Leave a Comment