ബിഗ് ബോസ് സീസണ് 2വില്‍ വിവാദങ്ങളില്‍ നിറഞ്ഞു നിന്ന മത്സരാര്ഥിയാണ് ദയ അശ്വതി. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദയ ബിഗ് ബോസില്‍ തന്റെ വിവാഹ ജീവിതത്തെക്കുറിച്ചും കഷ്ടപാടുകള്‍ മാത്രം ഉണ്ടായിരുന്ന കാലത്തെക്കുറിച്ചും പങ്കുവച്ചിരുന്നു. തന്റെ വിവാഹം പതിനാറാം വയസ്സില്‍ കഴിഞ്ഞതാണെന്നും പറഞ്ഞിരുന്നു ഇപ്പോഴിതാ ബിഗ് ബോസില്‍ പറഞ്ഞതൊന്നും വെറുതെയല്ല, തെളിവുണ്ടെന്നു പങ്കുവയ്ക്കുകയാണ് താരം. മകനും ഒപ്പമുള്ള ചിത്രമാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.
”വളരെയധികം വിഷമത്തോടെയാണ് ഈ ഫോട്ടോ ഞാന്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ഈ ഫോട്ടോയില്‍ കാണുന്നത് ഇന്ന് നിങ്ങള്‍ കാണുന്ന ദയ അച്ചുവാണ് ഈ ഫോട്ടോയില്‍ എടുത്തപ്പോള്‍ എനിക്ക്വയസ്സ്, 19 ,16- വയസ്സില്‍ വിവാഹം കഴിഞ്ഞു പോയ ആളേ അല്ലായിരുന്നു ഞാന്‍ ഒത്തിരി ക്ഷീണിച്ചു പട്ടിണിയും വിശപ്പും ഞാന്‍ എന്റെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും അനുഭവിച്ചതിന് കണക്കില്ലെന്നും” ദയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
”പലപ്പോഴും എന്റെ വീട്ടില്‍ നിന്നും ആണ് അരി എത്തിക്കാറ് ,,ഞാന്‍ ബിഗ് ബോസില്‍ പറഞ്ഞിരുന്നു ,എന്റെ ഭര്‍ത്താവിന്റെ വീട്ടില്‍ ഉള്ളപ്പോള്‍ അദ്ദേഹം ഗള്ഫിലുള്ളപ്പോള് ,ഒത്തിരി കഷ്ട്ടപ്പെട്ടിരുന്നു എന്ന്. ആടും ,പശുവും, കോഴിയും, തൈയ്യല്‍ മിഷ്യനും ചവിട്ടി കഷട്ടപ്പെട്ട കഥ ,സത്യമെന്ന് തെളിയിക്കാന്‍ എനിക്ക് ഈ ഫോട്ടോ മാത്രമാണ് കൈയ്യില്‍ ഉള്ളത്” താരം പറയുന്നു.
ദയയുടെ പോസ്റ്റ്
വളരേ വിഷമത്തോടെയാണ് ഈ ഫോട്ടോ ഞാൻ ഇവിടെ പോസ്റ്റ് ചെയ്യുന്നത്,,, ഈ ഫോട്ടോയിൽ കാണുന്നത് ഇന്ന് നിങ്ങൾ കാണുന്ന ദയ അച്ചുവാണ് ഈ ഫോട്ടെയിൽ എടുത്തപ്പോൾ എനിക്ക്വയസ്സ്, 19 ,16- വയസ്സിൽ വിവാഹം കഴിഞ്ഞു പോയ ആളേ അല്ലായിരുന്നു ഞാൻ ഒത്തിരി ക്ഷീണിച്ചു പട്ടിണിയും വിശപ്പും ഞാൻ എന്റെ ഭർത്താവിന്റെ വീട്ടിൽ നിന്നും അനുഭവിച്ചതിന് കണക്കില്ല,,, പലപ്പോഴും എന്റെ വീട്ടിൽ നിന്നും ആണ് അരി എത്തിക്കാറ് ,,ഞാൻBigg BoടടiIൽ പറഞ്ഞിരുന്നു ,എന്റെ ഭർത്താവിന്റെ വീട്ടിൽ ഉള്ളപ്പോൾ അദ്ദേഹം ഗൾഫിലുള്ളപ്പോൾ ,ഒത്തിരി കഷട്ടപ്പെട്ടിരുന്നു എന്ന് ആടും ,പശുവും, കോഴിയും, തൈയ്യൽ മിഷ്യനും ചവിട്ടി കഷട്ടപ്പെട്ട കഥ ,സത്യമെന്ന് തെളിയിക്കാൻ എനിക്ക് ഈ ഫോട്ടോ മാത്രമാണ് കൈയ്യിൽ ഉള്ളത് ,എന്റെ ചേട്ടന് ഞങ്ങളെ കാണാൻ വേണ്ടി അന്ന് എടുത്തതാ ഫോട്ടൊ ആണ് ഇത് കഴുത്തിൽ കിടക്കുന്നതു പോലും മുക്കിന്റെ മാലയാണ് എനിക്ക് ആൺ കുട്ടിയാണ് ഉള്ളത്,, ഈ ഫോട്ടൊ നോക്കി ഇനി നിങ്ങൾക്ക് തീരി മാനിക്കാം ഞാൻ പറഞ്ഞതിൽ വല്ല കള്ള തരം ഉണ്ടോ എന്ന്,,,,
Post Your Comments