രാക്ഷസന് എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയുടെ പ്രിയതാരമായി മാറിയ നടനാണ് വിഷ്ണു വിശാല്‍. ഈ ചിത്രത്തിന്റെ വിജയ പ്രദര്‍ശനം നടക്കുന്നതിനിടയിലാണ് ഭാര്യ രജനിയുമായി പിരിയുന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ വിഷ്ണു വെളിപ്പെടുത്തിയത്. താനും ഭാര്യ രജനി നടരാജും ഒരു വര്‍ഷത്തോളമായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നുവെന്നും നിയമപരമായി ബന്ധം അവസാനിപ്പിക്കുന്നുവെന്നും വിഷ്ണു വിശാല്‍ അന്ന് പറഞ്ഞു.
വിവാഹ മോചന വാര്‍ത്ത വന്നതിനുപിന്നാലെ നടി അമല പോളും വിഷ്ണുവും പ്രണയത്തില്‍ ആണെന്ന വാര്‍ത്തകള്‍ പ്രചരിച്ചു. അതിന് പിന്നാലെ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയുമായി പ്രണയത്തിലാണെന്നും വാർത്തകൾ വന്നു. ഇപ്പോള്‍ ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ ഇത്തരം പ്രചാരണങ്ങള്‍ക്ക് മറുപടി പറയുകയാണ് വിഷ്ണു
”സത്യം പറഞ്ഞാൽ എന്റെ ഹൃദയത്തിൽ ഇപ്പോൾ പ്രണയത്തിന് സ്ഥാനമില്ല .. എന്നെ സംബന്ധിച്ചിടത്തോളം പ്രണയം എന്നത് വിവാഹമായിരുന്നു. ആ അധ്യായം അടഞ്ഞു . . എന്റേത് പ്രണയവിവാഹമായിരുന്നു. 11 വർഷം ഞങ്ങൾ ഒന്നിച്ചുണ്ടായി. ആ നിമിഷങ്ങൾ മറക്കാൻ എളുപ്പമല്ല. ” താരം പറഞ്ഞു
ജീവിതത്തിൽ ഒരു കൂട്ട് വേണമെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും എന്നാല്‍ എല്ലാം പങ്കുവയ്ക്കാൻ ഒരാൾ തന്റെ ജീവിതത്തിൽ തീർച്ചയായും വേണമെന്നു ആഗ്രഹിക്കുന്നതായും പറഞ്ഞ വിഷ്ണു ജ്വാലയെക്കുറിച്ചും പങ്കുവച്ചു. ”വിവാഹമോചനത്തിന് ശേഷമാണ് ഞാൻ ജ്വാലയെ കണ്ടുമുട്ടുന്നതും ഒപ്പം സമയം ചിലവഴിക്കുന്നതും. അവൾ വളരെ പോസിറ്റീവ് ആയ വ്യക്തിയാണ്. അതാണ് അവളിൽ എനിക്ക് ഇഷ്ടമുള്ള സംഗതിയും. ജ്വാലയും ജീവിതത്തിൽ വേർപിരിയലിലൂടെ കടന്നു പോയ ആളാണ് .. ഞങ്ങൾ സംസാരിച്ചു, പരസ്പരം മനസിലാക്കി. എല്ലാം നന്നായി. ”
ചിലർ പറഞ്ഞു ജ്വാലയുമായുള്ള ബന്ധം കാരണമാണ് ഞാൻ വിവാഹമോചിതനായതെന്ന്, ചിലർ പറഞ്ഞു രാക്ഷസൻ ചെയ്ത സമയത്ത് ഞാൻ അമല പോളുമായി പ്രണയത്തിലായിരുന്നു എന്ന്. എനിക്കവരോട് എന്റെ വിവാഹമോചനത്തിന്റെ യഥാർത്ഥ കാരണം വെളിപ്പെടുത്താനാകില്ല. അത് തീർത്തും വ്യക്തിപരമാണ്.” വിഷ്ണു പങ്കുവച്ചു.
Post Your Comments