CinemaGeneralLatest NewsMollywoodNEWS

‘എനിക്ക് ഇതിലൊന്നും താത്പര്യമില്ല, അച്ഛൻ വഴക്കു പറയും’; സോഷ്യൽ മീഡിയിൽ ചിരിപടർത്തി പേളി മാണി

ഒന്നിൽ ഡാൽഗോണ കോഫി ഉണ്ടാക്കി പണി കിട്ടിയ വീഡിയോ ആണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്

ലോക്ക് ഡൗൺ കാലത്തും സോഷ്യൽ മീഡിയിൽ ചിരിപടർത്തുന്ന വീഡിയോയുമായി എത്തിയിരിക്കുകയാണ് പേളി മാണി. അഭിനയവും അവതരണവും മാത്രമല്ല താരത്തിന്റെ ക്രിയേറ്റിവിറ്റിയും സമ്മതിക്കണം എന്നാണ് ഇപ്പോൾ ആരാധകർ പറയുന്നത്. ഇപ്പോഴിതാ രണ്ട് തരത്തിലുള്ള വീഡിയോയുമായിട്ടാണ് താരം എത്തിയിരിക്കുന്നത്. മുൻപത്തെ പോലെ കാർട്ടൂൺ കഥാപാത്രമായിട്ടാണ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

 

ഒന്നിൽ ഡാൽഗോണ കോഫി ഉണ്ടാക്കി പണി കിട്ടിയ വീഡിയോ ആണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.  മറ്റേ വീഡിയോയിൽ “ഒരു യഥാർത്ഥ പ്രണയ കഥ”, യെന്നാണ് താരം നൽകിയ ക്യാപ്‌ഷൻ.

അതിൽ പേളിയെ ഒരാൾ (താരം തന്നെ) പ്രൊപ്പോസ് ചെയ്യുമ്പോൾ എനിക്ക് ഇതിലൊന്നും താത്പര്യമില്ല; അച്ഛൻ വഴക്കു പറയുമെന്നാണ് മറുപടി. പ്രണയത്തിൽ ആദ്യം മുതൽ അവസാനം വരെ നടക്കുന്നത് എന്താണ് എന്ന് ചൂണ്ടികാണിക്കുകയാണ് താരം. നിരവധി രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button