മലയാള സിനിമയിലെ യുവതാരങ്ങളില്‍ പ്രമുഖനായ നടനാണ് സണ്ണി വെയിൻ. ഇപ്പോഴിതാ തന്റെ ആദ്യ വിവാഹ വാര്‍ഷികം ആഘോഷിച്ചിരിക്കുകയാണ് താരം. ഒരുമിച്ച് കുടുംബ ജീവിതം ആരംഭിച്ചിട്ട് ഒരു വര്‍ഷമായെന്നും ആദ്യ വിവാഹ വാര്‍ഷികത്തെ കുറിച്ച് സണ്ണിയുടെ ഭാര്യ രഞ്ജിനി സോഷ്യൽ മീഡിയിൽ കുറിച്ചു.
”ഒരു വര്‍ഷത്തെ ഞങ്ങളുടെ വിവാഹ ജീവിതത്തില്‍ ഒരുപാട് സന്തോഷങ്ങളും മുഖം വീര്‍പ്പിക്കലുകളും ഉയര്‍ച്ചയും താഴ്ചയുമെല്ലാം ഉണ്ടായിട്ടുണ്ട്. ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിന്റെ ബാക്കിയായി ഇനി എന്തൊക്കെ സൂക്ഷിച്ചിരിക്കുന്നുണ്ടെന്ന് ചിന്തിച്ച് നോക്കിയേ ജീവിതം മുഴുവനുമുള്ള ഭ്രാന്തമായ ഓര്‍മ്മകള്‍ ഞങ്ങള്‍ തമ്മിലുണ്ട്” രഞ്ജിനി പറയുന്നു.
നിരവധി താരങ്ങളും ആരാധകരുമാണ് ഇരുവർക്കും വിവാഹ ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലെ കുറിപ്പിനൊപ്പം ഭര്‍ത്താവിന് വേണ്ടി മനോഹരമായൊരു തമിഴ് പാട്ടും രഞ്ജിനി തന്നെ പാടി പോസ്റ്റ് ചെയ്തിരുന്നു.
Post Your Comments