തെന്നിന്ത്യന്‍ സിനിമയില്‍ മുന്‍നിര നായികമാരായി തിളങ്ങിയ താരങ്ങളാണ് സുഹാസിനിയും രേവതിയും. സിനിമയ്ക്ക് പുറമെ വർഷങ്ങളായി സന്തോഷങ്ങളിലും പ്രതിസന്ധിഘട്ടങ്ങളിലുമെല്ലാം കൂടെയുള്ള ഉറ്റചങ്ങാതിമാർ കൂടിയാണ് ഇരുവരും. ഇപ്പോഴിതാ തങ്ങളുടെ സൗഹൃദത്തെ കുറിച്ച് മനസ്സു തുറക്കുകയാണ് ഇരുവരും. ഇന്‍സ്റ്റഗ്രാം ലൈവിലായിരുന്നു ഇരുവരും സംസാരിച്ചത്.
“ഒരുപാട് നല്ല കാര്യങ്ങളിലൂടെയും വിഷമഘട്ടങ്ങളിലൂടെയും ഞങ്ങൾ ഒന്നിച്ചു കടന്നുപോയവരാണ്. എത്രയോ തവണ കെട്ടിപ്പിടിച്ച് കരഞ്ഞിട്ടുണ്ട്. ഒരുപാട് പ്രചോദനവും സ്നേഹവുമാണ് നീയെനിക്ക്. വളരെ അപൂർവ്വമായെ നമ്മൾ സംസാരിക്കാറുള്ളൂ. എന്നും പിന്തുണ നൽകുന്ന ചങ്ങാതി, നീയാരായി ഇരിക്കുന്നുവോ അതിൽ സന്തോഷം,” രേവതിയെ കുറിച്ച് സുഹാസിനി പറയുന്നു.
വളരെ അപൂർവ്വമായി മാത്രം സംസാരിക്കുന്ന സുഹൃത്തുക്കളാണ് ഞങ്ങൾ എന്ന വാക്കുകളോടെയാണ് രേവതി സുഹാസിനിയ്ക്ക് മറുപടി നൽകുന്നത്. “എപ്പോഴും ഹായ്, ഹലോ ബന്ധമില്ല. അപൂർവ്വമായേ വിളിക്കാറുള്ളൂ. എന്നാൽ എപ്പോൾ സംസാരിക്കണമെന്നു തോന്നിയാലും നീയവിടെ ഉണ്ടാവാറുണ്ട് ഹാസിനി. ജീവിതത്തിൽ എന്തെങ്കിലും ആശയക്കുഴപ്പമുണ്ടാകുമ്പോൾ, പങ്കുവയ്ക്കേണ്ട ഫീലിംഗ്സ് വരുമ്പോഴെല്ലാം വിളിക്കും. വർഷങ്ങളായി അതങ്ങനെയാണ്.” രേവതി പറയുന്നു.
Post Your Comments