രാജസേനന് സത്യന് അന്തിക്കാട് തുടങ്ങിയ ഹിറ്റ് സംവിധായകരുടെ സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ തിരക്കഥ രചിച്ച പ്രമുഖ എഴുത്തുകാരനാണ് സാഹിത്യകാരന് എന്ന നിലയിലും പ്രശസ്തനായ രഘുനാഥ് പലേരി. റൈറ്റര്‍ എന്ന പ്രോഫൈലിന് പുറമേ നടന് എന്ന നിലയിലും ശ്രദ്ധയനായി കൊണ്ടിരിക്കുന്ന രഘുനാഥ് പലേരി താന്‍ അഭിനയത്തിലേക്ക് പോകാന്‍ തീരുമാനിച്ചപ്പോള്‍ അനുവാദം ചോദിച്ചത് മലയാളത്തിലെ രണ്ടു പ്രമുഖ സംവിധായകരോടാണെന്ന് രഘുനാഥ് പലേരി. വിസ്മയം എന്ന സിനിമയിലൂടെ തന്റെ ശിഷ്യനായി തുടക്കം കുറിച്ച ഇപ്പോഴത്തെ സൂപ്പര്‍ ഹിറ്റ് സംവിധായകന് അന്‍വര്‍ റഷീദിനോടും തന്റെ ഏറ്റവും അടുത്ത സുഹൃത്തായ പ്രമുഖ സംവിധായകന് സത്യന് അന്തിക്കാടിനോടും അഭിപ്രായം ചോദിച്ചിട്ടാണ് അഭിനയം എന്ന കടലിലേക്ക് താന്‍ എടുത്തു ചാടിയതെന്ന് രഘുനാഥ് പലേരി പറയുന്നു.
രഘുനാഥ് പലേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഷാനവാസ് ബാവക്കുട്ടിയെന്ന സിനിമാ മാന്ത്രികനാണ് എന്നെ തിരശ്ശീലയിലെ പ്രകാശത്തിലേക്ക് എന്തുകൊണ്ടോ സന്നിവേശിപ്പിച്ചത്. ഇങ്ങിനൊരു അനുഭവം ഒരിക്കൽപോലും ആഗ്രഹിച്ചിരുന്നില്ല. പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ ഷാനവാസിൽ നിന്നും മാറി നിൽക്കാൻ സാധിച്ചതുമില്ല. അവൻ രണ്ടും കൽപ്പിച്ചാണെന്ന് വ്യക്തമായതും, എടുത്തു ചാടട്ടെ എന്നാദ്യം ചോദിച്ചത് അൻവർ റഷീദിനോടാ യിരുന്നു. അതിശയത്തോടെ ചേർത്തു പിടിച്ച് ധൈര്യമായി ചാടാൻ പറഞ്ഞു അവൻ. ചാടിയില്ലെങ്കിൽ തള്ളിയിടുമെന്ന് ആഹ്ളാദ ഭീഷണിയും.
പിന്നീട് സത്യൻ അന്തിക്കാടിനോടായി ചോദ്യം. മനസ്സ് തുറന്ന് ചിരിച്ചു സത്യൻ. ആ ചിരിയിൽ സർവ്വ ശാസനയും സ്നേഹവും കണ്ട് ഞാനും ചിരിച്ചു.
അദ്രുമാനായി ഷർട്ടും മുണ്ടും ബെൽറ്റും ഇട്ട് ആദ്യ സംഭാഷണം ഉരുവിട്ട് അന്തംവിട്ടു നിന്നപ്പോൾ ഷാനവാസ് വന്ന് കെട്ടിപ്പിടിച്ചു. ആ കെട്ടിപ്പിടുത്തത്തിന് ഒരു വല്ലാത്ത കുളിർമ്മ ഉണ്ടായിരുന്നു. ആ തണുപ്പെന്നെ ഈ ജന്മം ഇനി വിട്ടു പോകില്ല.
ജീവിതത്തിരശ്ശീലയിൽ വീഴുന്ന പ്രകാശ നുറുങ്ങുകൾക്ക് എന്തൊരു ചൈതന്യമാണ്.
Post Your Comments