GeneralKollywoodLatest News

ആ വലിയ പ്രഖ്യാപനം ഏപ്രിൽ 14 ന്!! പുതിയ തീരുമാനങ്ങളുമായി പ്രിയ നടന്‍

ഞാന്‍ നല്‍കിയ മൂന്ന് കോട് ഒന്നുമാവില്ലെന്ന് എനിക്കറിയാം. കൂടുതലായി എന്തെങ്കിലും നല്‍കാനാവുമെന്ന് ഞാന്‍ സത്യത്തില്‍ കരുതിയിരുന്നില്ല.

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് നടക്കുന്ന പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്കായി മൂന്നു കോടി രൂപ തെന്നിന്ത്യന്‍ നടന്‍ രാഘവ ലോറന്‍സ് സംഭാവന നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു. ചന്ദ്രമുഖി 2ല്‍ അഭിനയിക്കുന്നതിനായി നല്‍കിയ അഡ്വാന്‍സ് ആണ് താരം ഇതിനായി ചിലവഴിച്ചത്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ച താരത്തിന്റെ പുതിയ ട്വീറ്റ് ആണ്.

ചുറ്റുമുള്ളവരുടെ ദുരിതം കണ്ടു നിൽക്കാാവുന്നില്ലെന്നും മൂന്ന് കോടി രൂപ ഒന്നുമാവില്ലെന്നറിയാവുന്നതിനാൽ സമൂഹത്തിനും സർക്കാരിനും വേണ്ടി തന്നെക്കൊണ്ട് കഴിയുന്ന സംഭാവന നൽകാൻ ഉദ്ദേശിക്കുകയാണെന്നും വ്യക്തമാക്കി താരം രംഗത്ത് എത്തിയിരുന്നു. എന്നാല്‍ തന്റെ മനസിലുള്ള കാര്യം പ്രാവർത്തികമാക്കാൻ ഓഡിറ്റർ രണ്ട് ദിവസത്തെ സമയം ചോദിച്ചിരിക്കുകയാണെന്നും അതുകൊണ്ട് വരുന്ന ഏപ്രിൽ 14-ന് ആ പ്രഖ്യാപനം ഉണ്ടാകുമെന്നും അറിയിച്ചിരിക്കുകയാണ് ഇപ്പോള്‍ ലോറന്‍സ്.

കോളുകള്‍ വരുമ്പോള്‍ ഞാന്‍ തിരക്കിലാണെന്ന് പറയാനായി എന്‍റെ അസിസ്റ്റന്‍റുമാരെയും പറഞ്ഞേല്‍പ്പിച്ചു. പക്ഷേ മുറിയിലെത്തി ചിന്തിച്ചപ്പോള്‍ ഞാന്‍ ചെയ്തത് തെറ്റാണെന്ന് തനിക്ക് മനസിലായെന്നും താരം പറയുന്നു

രാഘവ ലോറൻസിന്റെ ട്വീറ്റ് ഇങ്ങനെ…

ആശംസകളറിയിച്ച ഓരോരുത്തര്‍ക്കും നന്ദി. എല്ലാവരുടെയും സ്നേഹം എന്നെ കീഴടക്കുന്നു. സംഭാവന നല്‍കിയതിന് ശേഷം എന്നെ തേടി നിരവധി കോളുകളാണ് എത്തുന്നത്. കൂടുതല്‍ നല്‍കാന്‍ ആവശ്യപ്പെട്ടു കൊണ്ട് നിരവധി കത്തുകളും വീഡിയോകളും ലഭിക്കുന്നു. ഇതെല്ലാം കാണുന്നത് തന്നെ ഹൃദയഭേദകമാണ്.

ഞാന്‍ നല്‍കിയ മൂന്ന് കോട് ഒന്നുമാവില്ലെന്ന് എനിക്കറിയാം. കൂടുതലായി എന്തെങ്കിലും നല്‍കാനാവുമെന്ന് ഞാന്‍ സത്യത്തില്‍ കരുതിയിരുന്നില്ല. അതുകൊണ്ട് തന്നെ കോളുകള്‍ വരുമ്പോള്‍ ഞാന്‍ തിരക്കിലാണെന്ന് പറയാനായി എന്‍റെ അസിസ്റ്റന്‍റുമാരെയും പറഞ്ഞേല്‍പ്പിച്ചു. പക്ഷേ മുറിയിലെത്തി ചിന്തിച്ചപ്പോള്‍ ഞാന്‍ ചെയ്തത് തെറ്റാണെന്ന് എനിക്ക് മനസിലായി.

ആളുകളുടെ കരഞ്ഞുകൊണ്ടുള്ള വീഡിയോകള്‍ എന്‍റെ ഉറക്കം കെടുത്തി. നമ്മള്‍ ഈ ലോകത്തേക്ക് വരുമ്പോള്‍ ഒന്നും കൊണ്ടു വന്നിട്ടില്ല, പോകുമ്പോഴും ഒന്നും കൊണ്ടു പോകുന്നില്ല. എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഇന്ന് എല്ലാ അമ്പലങ്ങളും അടഞ്ഞു കിടക്കുകയാണ്. കഷ്ടപ്പാടനുഭവിക്കുന്ന ജനങ്ങളുടെ വിശപ്പിലാണ് ദൈവം വസിക്കുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ദൈവത്തിന് നമ്മള്‍ എന്തെങ്കിലും നല്‍കിയാല്‍ അത് ജനങ്ങളിലേക്കെത്തില്ല, എന്നാല്‍ ജനങ്ങള്‍ക്ക് എന്തെങ്കിലും നല്‍കിയാല്‍ അത് ജനങ്ങളിലേക്കെത്തില്ല, എന്നാല്‍ ജനങ്ങള്‍ക്ക് എന്തെങ്കിലും നല്‍കിയാല്‍ അത് ദൈവത്തിലേക്കെത്തും കാരണം ദൈവം ഓരോരുത്തരുടെയും ഉള്ളിലുണ്ട്.

സേവ ചെയ്യാനുള്ള ജോലിയാണ് ദൈവം എന്നെ ഏല്‍പ്പിച്ചിരിക്കുന്നത്. ഇത് കഠിനമായ സമയമാണ്. സേവ ചെയ്യാനുള്ള മികച്ച സമയവും ഇത് തന്നെ. അതുകൊണ്ട് ജനങ്ങള്‍ക്കും സര്‍ക്കാരിനും എന്നാലാവുന്നത് ചെയ്യാന്‍ ‍ഞാന്‍ തീരുമാനിച്ചു. എന്‍റെ ഓഡിറ്ററോടും അഭ്യുദയകാംക്ഷികളോടും ആലോചിച്ചശേഷം നിങ്ങളുടെ അനുഗ്രഹത്തോടെ ഞാനത് പ്രഖ്യാപിക്കുന്നതായിരിക്കും.

shortlink

Related Articles

Post Your Comments


Back to top button