നീ തീര്‍ന്നെടാ നീ തീര്‍ന്ന് ഇപ്പൊ വരും; ദയ അശ്വതിയെക്കുറിച്ച്‌ തുറന്നു പറഞ്ഞ രഘുവിനോട് ആരാധകര്‍

റോബിന്‍ ഏറിന്നു വേണ്ടി എന്തും ത്യജിക്കാന്‍ തയാറായ ഒരു അമ്മയുടെ വികാരങ്ങളിലൂടെയാണ് ലൈസാ

ബിഗ്‌ ബോസില്‍ സഹതാരമായ ബിഗ് ബോസ്സിലെ ദയ അച്ചുവിനെക്കുറിച്ച് രഘു പങ്കുവച്ച പോസ്റ്റ് ചര്‍ച്ചയാകുന്നു. ഗെയിം ഓഫ് ത്രോണ്‍സിലെ കഥാപാത്രമായ ലൈസാ എറിനുമായി ദയയെ താരതമ്യപ്പെടുത്തുകയാണ് രഘു.

”സെവന്‍ കിംഗ്ഡംസിന്റെ കഥപറഞ്ഞ ഗെയിം ഓഫ് ത്രോണ്‍സിലെ വളരെ പ്രശസ്തയായ കഥാപാത്രമാണ് ലൈസാ എറിന്‍. എഡന്‍ സ്റ്റാര്‍ക് എന്ന പ്രശസ്ത കഥാപാത്രത്തിന്‍റെ ഭാര്യ               സഹോദരി . സങ്കീര്‍ണമായ കഥാപാത്ര രൂപകല്പനകളാണ് ഗെയിം ഓഫ് ത്രോണ്‍സിനെ വ്യത്യസ്തമാക്കുന്നത് . ലൈസാ എറിന്‍ അത്തരമൊരു സങ്കീര്‍ണതകള്‍ നിറഞ്ഞ കഥാപാത്രമാണ് .

ഇമോഷണലായും , മാനസികമായും പല സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നു ഈ കഥാപാത്രമാണ് ഗെയിം ഓഫ് ത്രോണ്‍സിലെ പല പ്രധാന വഴിത്തിരിവുകള്‍ക്കും , തെറ്റിദ്ധാരണകള്‍ക്കും കാരണമാകുന്നത് . സന്‍സാ സ്റ്റാര്‍ക്കിനെ അപായപ്പെടുത്താന്‍ നോക്കുന്ന ടെറിയെന്‍ ലാണെസ്റ്ററെ കൊല്ലാന്‍ വേണ്ടി ആജ്ഞാപിക്കുന്ന ലൈസാ!!

തന്റെ കൊട്ടാരത്തിന്റെ വലിപ്പത്തില്‍ സ്വയം മറക്കുകയും , ‘ലിറ്റില്‍ ഫിങ്കറിനോടുള്ള ‘ ഇഷ്ടം മൂലം ഏതറ്റം വരെയും പോകാന്‍ മടിക്കാത്ത ലൈസ .മകനായ റോബിന്‍ ഏറിന്നു വേണ്ടി എന്തും ത്യജിക്കാന്‍ തയാറായ ഒരു അമ്മയുടെ വികാരങ്ങളിലൂടെയും കടന്നു പോകുന്നു .ദയ അച്ചുവിന് ആശംസകള്‍,”ഇന്‍സ്റ്റഗ്രമില്‍ രഘു പങ്കുവച്ചു.

രഘുവിന്‍റെ പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തുക്കഴിഞ്ഞു. നീ തീര്‍ന്നെടാ നീ തീര്‍ന്ന് ഇപ്പൊ വരും ദയ, ബിഗ് ബോസ് എനിക്ക് ഇന്ന് നോമിനേറ്റ് ചെയ്യാനുള്ളത് രഘുവിനെ യാണ് എന്നെ ഞാന്‍ പോലും അറിയാത്ത സ്ത്രീയുമായി കമ്ബയര്‍ ചെയ്തുവെന്ന് പറഞ്ഞെന്നായിരുന്നു ഒരാളുടെ കമന്‍റ്. ഇതാരാണെന്ന് ആ ചേച്ചിക്ക് അറിയില്ലെന്നും വൈകാതെ തന്നെ ലൈവ് പ്രതീക്ഷിക്കാമെന്നുമായിരുന്നു കൂടുതല്‍ പേരും കമന്റ് ചെയ്തിരിക്കുന്നത്.

Share
Leave a Comment