തെരുവു നായകള്‍ക്ക് ഭക്ഷണം കൊടുത്ത നടിയെക്ക് നേരെ മതം പറഞ്ഞ് അധിക്ഷേപം. തെന്നിന്ത്യന്‍ നടിയും അവതാരകയുമായ ജാക്വിലിന് ആണ് അയക്കാര് തന്നെ മതം പറഞ്ഞ് അപമാനിച്ചതായി വെളിപ്പെടുത്തിയിരിക്കുന്നത്. ക്രിസ്ത്യന്‍ പെണ്ണ് എന്ന് വിളിച്ചാണ് തന്നോട് അവര്‍ സംസാരിച്ചതെന്നും അയല്ക്കാരന്റെ മോശംവാക്കുകളെക്കുറിച്ച് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവച്ച ജാക്വിലിന് പറയുന്നു.
“ഇന്ന് അയല്‍ക്കാരനുമായി കലഹം നടന്നു. ഒരു വലിയ അപരാധം ഞാന്‍ ചെയ്തു, അയര്ക്കാരന്റെ ഗേറ്റിന് സമീപത്തായി തെരുവ് നായകള്‍ക്ക് ഞാന്‍ ഭക്ഷണം കൊടുത്തു. എന്റെ വീട്ടിലെ വളര്‍ത്തു നായകള്‍ മറ്റ് നായകളെ കണ്ടാല്‍ വല്ലാതെ കുരക്കുന്നതിനാലാണത്. അതിനായി ഞാന്‍ അവരോട് ആദ്യമേ ക്ഷമ ചോദിച്ചിരുന്നു. എന്നാല്‍ ഒരു വാക്ക് എന്നെ വല്ലാതെ അസ്വസ്ഥയാക്കി. ‘ക്രിസ്ത്യന്‍ പെണ്ണ്’.എന്റെ മതം ഇതില്‍ എന്തു ചെയ്തെന്ന് അറിയില്ല.ഈ സാഹചര്യത്തില്‍ എങ്കിലും മനുഷ്യത്വത്തോടെ പെരുമാറൂ” എന്നാണ് ജാക്വിലിന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
വിജയ് ടിവിയില്‍ അവതാരകയായെത്തിയ ജാക്വിലിന് ‘കൊലമാവു കോകില’യില്‍ നയന്‍താരയുടെ സഹോദരിയായി വേഷമിട്ട താരമാണ്.
Post Your Comments