രാജ്യത്ത് കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ആരംഭിച്ച ലോക്ഡൗണ്‍ തുടരുകയാണ്. ഈ ലോക് ഡൌണ്‍ കാലത്ത് മദ്യം ലഭിക്കാതെ മദ്യപാനികള്‍ നിരാശയിലാണ്. എന്നാല്‍ ഇപ്പോള്‍ ഇരുപതിനടുത്ത് മദ്യ കുപ്പികളുമായി എത്തിയിരിക്കുകയാണ് ഹിന്ദി സീരിയല്‍ താരം കാമ്യ പഞ്ചാബി. മദ്യ കുപ്പികള്‍ നിരത്തി വച്ച് “പറഞ്ഞോളൂ എത്ര നാള് വരെയാണ് ലോക്ഡൗണ്‍?” എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ചിത്രം ചര്‍ച്ചയാകുന്നത്.
“ഞാന്‍ ഇവയൊന്നും കുടിക്കില്ല, ഇത് കുടിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നില്ല. കാഴ്ച ആസ്വദിക്കൂ, വിഷമിക്കരുത് സുഹൃത്തേ” എന്നും താരം കുറിച്ചിട്ടുണ്ട്.
ലോക്ഡൗണ്‍ ചെയ്തതോടെ മദ്യം കിട്ടാനില്ല, ഒരു കുപ്പിയെങ്കിലും തന്നു സഹായിക്കാമോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ നിന്നുമുള്ള കമന്റുകള്‍.
Post Your Comments