CinemaGeneralLatest NewsMollywoodNEWS

ജോര്‍ദാനില്‍ നിന്നും ഈസ്റ്റര്‍ ആശംസകൾ നേർന്ന് ബ്ലെസി; പൃഥ്വി എവിടെയെന്ന് ആരാധകര്‍

ഈസ്റ്റര്‍ വിഭവങ്ങള്‍ക്കൊപ്പം ചിരിച്ച മുഖത്തോടെ നില്‍‌ക്കുന്ന സ്വന്തം ചിത്രത്തിനൊപ്പമാണ് ബ്ലെസിയുടെ ഈസ്റ്റര്‍ ആശംസ

പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആടൂജീവിതത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്നായി ജോര്‍ദ്ദാനിലെത്തിയ ബ്ലെസിയും പൃഥ്വിരാജും ഉള്‍പ്പെട്ട സംഘം കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാരണം അവിടെ കുടുങ്ങിയ വിവരം രണ്ടാഴ്ച മുന്‍പ് വാര്‍ത്തയായിരുന്നു. എന്നാൽ ഈ സാഹചര്യത്തില്‍ ഇങ്ങോട്ട് വരാൻ കഴിയില്ലെന്നും ഭക്ഷണത്തിനോ താമസത്തിനോ വിസാ സംബന്ധമായ കാര്യങ്ങളിലോ ബുദ്ധിമുട്ടുണ്ടാവാതെയിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ ജോര്‍ദ്ദാനില്‍ നിന്ന് സംവിധായകന്‍ ബ്ലെസി ഈസ്റ്റര്‍ ആശംസകളുമായി എത്തിയിരിക്കുകയാണ്.

ഈസ്റ്റര്‍ വിഭവങ്ങള്‍ക്കൊപ്പം ചിരിച്ച മുഖത്തോടെ നില്‍‌ക്കുന്ന സ്വന്തം ചിത്രത്തിനൊപ്പമാണ് ബ്ലെസിയുടെ ഈസ്റ്റര്‍ ആശംസ. തിരിച്ചുള്ള ആശംസകള്‍ക്കൊപ്പം സിനിമാസംഘം ജോര്‍ദ്ദാനില്‍ സുരക്ഷിതരാണോ എന്ന ആശങ്കയും പൃഥ്വി എവിടെയെന്നുമാണ് ആരാധകർ ചോദിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button