ബിഗ് ബോസിലെ തന്റെ സഹ മത്സരാർത്ഥികളെ ഓരോ പ്രശസ്‌തരായ താരങ്ങളുമായി ഉപമിക്കുകയാണ് ആർ ജെ രഘു. ഓരോ ദിവസവും ഓരോ മത്സരാർത്ഥികളെ കുറിച്ചുള്ള കുറിപ്പുമായിട്ടാണ് രഘു എത്തുന്നത്. ഇത്തവണ ടിക് ടോകിൽ നിന്നും ബിഗ് ബോസ് മത്സരാർത്ഥിയായി എത്തിയ ഫുക്രുവിനെ കുറിച്ചാണ് രഘു പറയുന്നത്. ഫുട്ബോള്‍ താരം സെർജിയോ റാമോസ് ഗാർസിയയുമായിട്ടാണ് ഫുക്രുവിനെ ഉപമിച്ചിരിക്കുന്നത്. നിരവധി വിമർശനങ്ങളാണ് ഇതിനെതിരെ സോഷ്യൽ മീഡിയിൽ ഉയരുന്നത്. റാമോസിൻ്റെ ശരീരത്തിലും പക്രുവിൻ്റെ ശരീരത്തിലും ടാറ്റൂ ഉണ്ടെന്ന് വെച്ച് ഇമ്മാതിരി ഊളത്തരം വിളിച്ച് പറയാതെ ബായി !!! റാമോസിനെ ചേട്ടന് അത്ര കണ്ട് പരിചയം ഇല്ല എന്ന് തോന്നുന്നു എന്നാണ് ചിലർ പറയുന്നത്. ഇത് വരെയുള്ളതൊക്കെ അങ്ങു സഹിച്ചണ്ണാ… ഇത് കടുത്തു പോയി…ഇതിനേക്കാൾ നല്ലത് റാമോസിനെ എടുത്തു കിണറ്റിൽ ഇടുന്നതായിരുന്നു എന്നും ചിലർ പറയുന്നു. എന്റെ പൊന്നു രഘു ചേട്ടാ റാമോസുമായൊന്നും താരതമ്യം ചെയല്ലേ ഈ ചെക്കനെ അയിന് മാത്രം ഒന്നും ഇല്ല എന്നാണ് മറ്റ് ചിലർ പറയുന്നത്.
കുറിപ്പിന്റെ പൂർണരൂപം……………………………
2005 ഇൽ റയൽ മാൻഡ്രിഡ് 19 വയസുകാരൻ ‘സെർജിയോ റെമോസിനെ ‘ 27 മില്യൺ യുറോക്ക് കരാർ ഉറപ്പിക്കുമ്പോൾ , സ്പാനിഷ് ഫുട്ബാളിൽ അതൊരു ചരിത്രമാകുകയായിരുന്നു . ഫുട്ബാൾ മൈതാനത്തിലെ പിൻ നിരയിലേക്ക് ഏറ്റവും വിലപിടിപ്പുള്ള ഒരു ടീനേജർ കടന്നു വരുന്നു . വളരെ ചെറു പ്രായത്തിൽ തന്നെ റെമോസ് സ്പാനിഷ് ഫുട്ബാൾ ആരാധകരുടെ ഹരമായി മാറി . മൈതാനത്തിൻ്റെ പിൻനിരയിൽ അത്രമേൽ ആരാധകർ ഉള്ള താരങ്ങൾ ലോകത്തു തന്നെ ചുരുക്കം .ലോക ഫുട്ബാളിലെ പിൻനിരയിൽ വന്മതിൽ എന്ന വിശേഷണം റെമോസിന് ആരാധകർ വെറുതെ ചാർത്തികൊടുത്തതല്ല . ഓരോ മത്സരങ്ങളിലും ഏറ്റവും മിനിമം 13 ഉറപ്പുള്ള ഗോൾ അവസരങ്ങൾ റെമോസ് തടഞ്ഞിടാറുണ്ട് .2005 മുതൽ തന്നെ റെമോസ് സ്പാനിഷ് ദേശീയ ഫുട്ബാൾ ടീമിൽ ഭാഗമായി .2010ഇൽ ഫിഫ ലോക കപ്പ് മത്സരത്തിലും സ്പെയിനിനു വേണ്ടി ശക്തനായ പിൻനിരക്കാരനായി റെമോസ് നിലകൊണ്ടു . മികച്ച ശാരീരിക ക്ഷമതയും , വായുവിൽ ഉയർന്ന് പൊങ്ങാനുള്ള കഴിവുമാണ് റെമോസിനെ പിൻനിരയിലും , ഗോൾ നേടുന്നതിലും മികവുള്ള താരമാക്കിയത് . ലോകം അത്ഭുദത്തോടെ ഇന്നും നോക്കി കാണുന്നത് സെർജിയോയുടെ ക്രീയേറ്റീവ് ഫുട്ബോളാണ്. മൈതാനത്തിനകത്തും , പുറത്തും സെർജിയോ റെമോസ് പ്രിയങ്കരനാകുന്നത് അതുകൊണ്ടു തന്നെ .ക്രിയേറ്റിവ് മേഖലയിലെ നാളത്തെ വാഗ്‌ദാനമാണ് ഫുക്രൂ ,മികച്ച സ്പോർട്സ്മാനും , കലാകാരനുമായ ഫുക്രൂ ആരാധക മനസുകളിലും മൈതാനത്തും മിന്നും താരമാകട്ടെ
Post Your Comments