കൊറോണ വൈറസ്സിനെതിരെ മാതൃകാപരമായ കരുതലാണ് കേരളത്തിൽ നടക്കുന്നത്. ഇത്തരം പ്രവർത്തങ്ങൾ ലോകത്തിന് തന്നെ മാതൃകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ പോലും വിലയിരുത്തൽ. ജനങ്ങളോടൊപ്പം തന്നെ താരങ്ങളും പ്രതിസന്ധിയുടെ കാലങ്ങളിൽ സമൂഹത്തിനൊപ്പം നിൽക്കുന്ന കഴ്ചയാണ് കേരളത്തിൽ കാണുന്നത്. ഇപ്പോഴിത ലോക്ക് ഡൗൺ കാലത്ത് കമ്മ്യൂണിറ്റി കിച്ചണിന് സഹായ ഹസ്തവുമായി എത്തിയിരിക്കുകയാണ് യുവതാരം ആസിഫ് അലി. ആസിഫ് നേരിട്ട് തന്നെ സമൂിക അടുക്കളയുടെ ഭാഗായിരിക്കുകയാണ്. ഒപ്പം ഭാര്യ സെമയുമുണ്ട്.ഇതിനെ കിറിച്ച് ആസിഫ് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.
”മാർച്ച് 27 ന് ഇരുനൂറോളം ആളുകൾക്ക് ഭക്ഷണം എത്തിച്ചുകൊടുത്തുകൊണ്ട് തുടങ്ങിയ കോവിഡ് കൂട്ടായ്മ്മ കിച്ചൻ ഇന്ന് 3500 ൽ പരം ആളുകൾക്ക് രണ്ട് നേരം ഭക്ഷണം എത്തിച്ചുകൊടുക്കുന്ന ഒരു വലിയ കൂട്ടായ്മയായി മാറിയിട്ടുണ്ട്…
ആന്റോ ജോസഫ്, സുബൈർ, ആഷിക് ഉസ്മാൻ, ജോജു ജോർജ്, ഇച്ചായി പ്രൊഡക്ഷൻസ്, ബാദുഷ എന്നിവർ ചേർന്ന് തുടങിയ സംരംഭമായിരുന്നു കോവിഡ് കൂട്ടായ്മ്മ കിച്ചൻ… ഭക്ഷണം കിട്ടാതെ വലയുന്ന ആളുകൾക്ക് ഇതൊരു വലിയ സഹായമായിട്ടുണ്ട്.. കോവിഡ് കൂട്ടായ്മ്മ കിച്ചന് എന്റെ എല്ലാവിധ ആശംസകളും”-ആസിഫ് കുറിച്ചു
Post Your Comments