പടിയിറങ്ങുമ്ബോള്‍ വീണ് തലയിടി ച്ചു പ്രമുഖ നടന്‍ ആശുപത്രിയില്‍ ആണെന്ന് റിപ്പോര്‍ട്ട്. മുതിര്‍ന്ന തെലുങ്ക് നടന്‍ നര്‍സിംഗ് യാദവിനെയാണ് ഹൈദരാബാദിലെ സോമാജിഗുഡയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരം സ്വന്തം വസതിയില്‍ വെച്ചാണ് താരത്തിന് അപകടം സംഭവിച്ചത്. ഭാര്യ ചിത്ര യാദവ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചു. അവിടെ വെന്‍റിലേറ്ററില്‍ ആണദ്ദേഹം ഇപ്പോള്‍.
നടന്‍ പടിയിറങ്ങുമ്പോള്‍ വീണ് തലയിടിച്ചെന്നും, അതുകൊണ്ടാണ് അബോധാവസ്ഥയിലായതെന്നുമുള്ള റിപ്പോര്‍ട്ടുകളോട് കുടുംബം പ്രതികരിച്ചിട്ടില്ല. അത്തരം വാര്‍ത്തകള്‍ വിശ്വസിക്കേണ്ട എന്ന് പറഞ്ഞ ചിത്ര തന്റെ ഭര്‍ത്താവിന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആരാധകരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. കൂടാതെ ഏതാനും മാസങ്ങളായി അദ്ദേഹം സുഖമില്ലാതെ കിടപ്പില്‍ ആയിരുന്നുവെന്നും സ്ഥിരമായി ഡയാലിസിസ് നടത്തുന്നുണ്ടെന്നും അവര്‍ വെളിപ്പെടുത്തി. ഖൈദി നമ്ബര്‍ 150, ശങ്കര്‍ ദാദ എംബിബിഎസ്, റേസ് ഗുരാം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് താരം അറിയപ്പെടുന്നത്.
Post Your Comments