
ലോക്ക്ഡൗണിനെ തുടര്‍ന്ന് ബോളിവുഡ് താരങ്ങളടക്കമുള്ളവര്‍ ഇപ്പോള്‍ വീടുകളില്‍ തന്നെ കഴിയുകയാണ്. സോഷ്യൽ മീഡിയയിലും സജീവമായ താരങ്ങൾ നിരവധി വീഡീയോകളും ചിത്രങ്ങളും ടാസ്കുകളുമാണ് പങ്കുവെയ്ക്കുന്നത്. ഇപ്പോഴിതാ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്മാന് ഖാന് പങ്കിട്ട ഒരു വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തന്റെ കുതിരക്കൊപ്പം നിന്ന് ഇലകള്‍ കഴിക്കുന്ന വീഡിയോയാണ് സല്മാന് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. ഒപ്പം കുതിരക്ക് നല്കിയ ഭക്ഷണമായ ചെടിയുടെ ഇലകള്‍ സല്‍മാനും കഴിക്കുന്നത് വീഡിയോയില്‍ കാണാം. ബ്രേക്ക് ഫാസ്റ്റ് വിത്ത് മൈ ലവ് എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്. ഇലകള്‍ ചവച്ചരച്ച ശേഷം ‘ഇത് വളരെ ഗംഭീരമായിരിക്കുന്നു’ എന്നും സല്മാന് പറയുന്നു.
Post Your Comments