സിനിമാ മേഖലയില്‍ ഏറ്റവും അധികം ചര്‍ച്ചയായ ഒന്നാണ് മീടൂ മൂവ്മെന്റ്. തൊഴില്‍ ഇടങ്ങളിലെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് നടിമാര്‍ പലപ്പോഴും തുറന്നു പറയുന്നത് വിവാദങ്ങള്‍ക്ക് കാരണമാകാറുണ്ട്. നടിമാര്‍ മാത്രമല്ല നടന്മാരും കാസ്റ്റിംഗ് കൗച്ചിന് ഇരയാകാറുണ്ടെന്ന് പറയുകയാണ് ബോളിവുഡ് നടന് രാജീവ് ഖണ്ഡേല്‍വാള്‍. ഒരു പ്രമുഖ സംവിധായകനില്‍ നിന്നും താന്‍ നേരിട്ട ദുരനുഭങ്ങളെ കുറിച്ച് നടന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞു
ഒരു സിനിമയെ കുറിച്ച് സംസാരിക്കാനായി രാജീവ് നിര്‍മ്മാതാവിന്റെ വീട്ടിലെത്തി. എന്നാല്‍ അടുത്ത തവണ സംവിധായകന്റെ റൂമിലേക്കാണ് തന്നെ വിളിപ്പിച്ചത്. കഥ എന്താണെന്ന് പറയാതെ ഒരു ഗാനത്തില്‍ അഭിനയിക്കാമോ എന്നാണ് ചോദിച്ചതെന്നും അയാള്‍ ഒരു സ്ത്രീയോട് എന്ന പോലെയാണ് പെരുമാറിയതെന്നു രാജീവ് പറയുന്നു. ”എന്തൊക്കെയോ അസ്വാഭിവകത തോന്നി. ഒരു സ്ത്രീക്ക് എങ്ങനെ തോന്നുമോ അത് പോലെ തോന്നി. റൂമിലേക്ക് അയാള്‍ക്കൊപ്പം ചെല്ലാന്‍ പറഞ്ഞു. ഗേള്‍ഫ്രണ്ട് പുറത്തു കാത്തു നില്പ്പുണ്ടെന്ന് പറഞ്ഞ് അത്തരത്തില്‍ ഒരാളല്ല താന്‍ എന്ന് വ്യക്തമാക്കി.”
“എന്നാല്‍ വിട്ടുവീഴ്ച ചെയ്തില്ലെങ്കില്‍ കരിയര്‍ നശിപ്പിക്കുമെന്ന് പറഞ്ഞു. തുടര്‍ന്ന് ചെറിയ ബജറ്റ് ചിത്രം ചെയ്യാന്‍ താല്പര്യമുള്ളയാളാണ് ഞാന്‍ എന്ന് കേട്ടിരുന്നെന്ന് അറിഞ്ഞെന്ന് പറഞ്ഞ് രണ്ട് സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞു. പിന്നീട് ആ സിനിമകള്‍ക്ക് എന്ത് സംഭവിച്ചു എന്നെനിക്ക് അറിയില്ല” എന്ന് രാജീവ് പങ്കുവച്ചു
Post Your Comments