
ലോക്ക്ഡൗൺ നാളുകൾ നടൻ ഇന്ദ്രജിത്തിന്റെ വീട്ടിൽ ബഹുവിശേഷമാണ് നടക്കുന്നത്. മക്കളായ പ്രാർഥനക്കും നക്ഷത്രക്കും സ്കൂൾ അവധി. ഷൂട്ടിംഗ് കാലവുമല്ല. വീട്ടിലെ രസകരമായ കാര്യങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കിടുന്ന പരിപാടിയിലാണ് ഇവർ. അതിൽ ഏറ്റവും ഒടുവിലത്തേത് ഇന്ദ്രജിത്തിന്റെ മുടിവെട്ടിയ ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇടവും വലവും പ്രാർത്ഥനയേയും നക്ഷത്രയെയും ‘ആയുധങ്ങളുമായി’ കാണാം. ശേഷമുള്ള ഇന്ദ്രജിത്തിന്റെ റിയാക്ഷനാണ് ആരാധകരെ ചിരിപ്പിക്കുന്നത്.
തല മൊട്ടയടിച്ച് മക്കളായ പ്രാര്‍ത്ഥനയ്ക്കും നക്ഷത്രയ്ക്കും ഒപ്പം നില്ക്കുന്ന ചിത്രമാണ് നടന് പോസ്റ്റ് ചെയ്തിരിക്കുന്നത്. പുതിയ ചിത്രത്തിനൊപ്പം സ്റ്റേ ഹോം, ലൈഫ് ഇന്‍ ദ ടൈം ഓഫ് കൊറോണ, ക്വാറന്റൈന് ലുക്ക്, ഡാഡ് ആന്‍ഡ് ഡോട്ടേര്‍സ് എന്നീ ഹാഷ്ടാഗുകളും ഇന്ദ്രജിത്ത് കുറിച്ചിട്ടുണ്ട്. നടന്റെ പുതിയ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ഫോട്ടോയ്ക്ക് പിന്നാലെ നിരവധി രസകരമായ കമന്റുകളാണ് വരുന്നത്.
Post Your Comments