നീലക്കുയില്‍ അവസാനിച്ചപ്പോള്‍ കസ്തൂരിയുടെ അവസ്ഥ ഇങ്ങനെ!!!

തന്റെ പൊട്ടത്തരങ്ങളും അളിഞ്ഞ തമാശകളുമൊക്കെ കേട്ട് കുടുംബത്തിലെല്ലാവരും ചിരിക്കുമായിരുന്നു. കൊച്ചുകുട്ടികളെപ്പോലെയാണ് ഇവരെല്ലാം തന്നെ കൊണ്ടുനടന്നത്.

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ പരമ്പരകളില്‍ ഒന്നായ നീലക്കുയില്‍ അവസാനിച്ചിരിക്കുകയാണ്. സംഭവ ബഹുലമായ ക്ലൈമാക്‌സിലൂടെ ഷോ അവസാനിച്ചപ്പോള്‍ ആരാധകര്‍ സന്തോഷത്തിലാണ്. ആദി റാണിയെ ജീവിതസഖിയായി നിര്‍ത്തുകയും കസ്തൂരി ഡോക്ടര്‍ ആകുകയും ചെയ്തതോടെ സുഭാമായാണ് പരമ്പര അവസാനിച്ചത്. കസ്തൂരിയെ അവതരിപ്പിച്ച സ്‌നിഷയുടെ പുതിയ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ സ്‌നിഷ തന്റെ രണ്ടാമത്തെ ഫാമിലിയാണ് നീലക്കുയിലെന്നു പറഞ്ഞിരുന്നു. തന്റെ പൊട്ടത്തരങ്ങളും അളിഞ്ഞ തമാശകളുമൊക്കെ കേട്ട് കുടുംബത്തിലെല്ലാവരും ചിരിക്കുമായിരുന്നു. കൊച്ചുകുട്ടികളെപ്പോലെയാണ് ഇവരെല്ലാം തന്നെ കൊണ്ടുനടന്നത്. ഇനി ഇങ്ങനെയൊരു കുടുംബത്തെയോ ടീമിനെയോ കിട്ടില്ലെന്നുറപ്പാണ്. ഈ സ്‌നേഹം താന്‍ മിസ്സ് ചെയ്യുമെന്നും സ്‌നിഷ കുറിച്ചിരുന്നു.

നീലക്കുയിലിലെ ക്ലൈമാക്‌സ് ചിത്രീകരണത്തിനിടയിലെ ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. ഇതിന് ശേഷം സ്റ്റെതസ്‌കോപ്പും കഴുത്തിലിട്ട് ഇരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. ഈ ചിത്രം നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്.

സ്‌നിഷ ശരിക്കും ഡോക്ടറാണോയെന്ന സംശയത്തിലാണ് ആരാധകര്‍. നീലക്കുയില്‍ ഹാങ്ങോവര്‍ ഇതുവരെ മാറിയില്ലേയെന്ന തരത്തിലുള്ള ചോദ്യങ്ങളും അവര്‍ ഉയര്‍ത്തുന്നുണ്ട്. ഡോക്ടര്‍ക്ക് സുഖമാണോയെന്നും അവര്‍ അന്വേഷിക്കുന്നു.

Share
Leave a Comment