
കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ പല രാജ്യങ്ങളും ലോക്ക് ഡൌണിലാണ്. ഈ സമയത്ത് നാട്ടില്‍ എത്താന്‍ കഴിയാത്ത പ്രവാസി മലയാളികളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ ഫോണ്‍ കോള്‍ സംഭാഷണങ്ങളാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച. ഈ വീഡിയോയ്ക്ക് പിന്നാലെ ചെന്നിത്തലയ്ക്കെതിരെ ട്രോളുകളും സജീവമായി. എന്നാല്‍ ചെന്നിത്തലയെ പരോക്ഷമായി ട്രോളി രംഗത്ത് എത്തിയിരിക്കുകയാണ് നടനും എംഎല്‍എയുമായ മുകേഷ്.
ഫേസ്ബുക്കില്‍ ശിപായി ലഹള എന്ന സിനിമയിലെ രംഗം പങ്കുവച്ചു കൊണ്ട് നിലവിലെ രാഷ്ട്രീയ സാഹചര്യവും ആയി ഇതിനു യാതൊരു വിധ ബന്ധവും ഇല്ല എന്നക്യാപ്ഷനും മുകേഷ് നല്കുന്നു. ശിപായി ലഹളയില്‍ മാതാപിതാക്കളെ കബളിപ്പിച്ച് വമ്ബന്‍ കമ്ബനിയുടെ മുതലാളി ചമഞ്ഞ് മുകേഷ് ഫോണില്‍ സംസാരിക്കുന്നതാണ് രംഗം. പ്രതിപക്ഷ നേതാവിനെ പരോക്ഷമായി ട്രോളുന്നതാണ് വീഡിയോ.
https://www.facebook.com/mukeshcineactor/videos/253595369159501/
Post Your Comments