CinemaGeneralLatest NewsMollywoodNEWS

കേരളത്തിന്റെ ഏതൊരു പ്രതിസന്ധി ഘട്ടത്തിലും വേണ്ടുവോളം മനസറിഞ്ഞ് സഹായിച്ചവരാണ് പ്രവാസികൾ, അവരെ തിരിച്ച്  കൊണ്ടുവരണം ; കുറിപ്പുമായി  ബിഗ് ബോസ് താരം മഞ്ജു പത്രോസ് 

അഞ്ച് കറി ഇഞ്ചി കറി കൂട്ടി നാലുനേരം വെട്ടി വിഴുങ്ങാൻ പറ്റുന്നില്ലെങ്കിലും സുരക്ഷിതമായി സ്വന്തം അടുക്കളയിൽ പാചകം ചെയ്യുന്ന ഭക്ഷണം കഴിക്കാൻ നിങ്ങൾക്ക് പറ്റുന്നില്ലേ

ബിഗ് ബോസ് മത്സരാർത്ഥിയായിരുന്നു  മഞ്ജു പത്രോസിന്റെ  പുതിയൊരു  ഫേസ്ബുക്ക് പോസ്റ്റാണ്  സോഷ്യൽ മീഡിയിൽ  ശ്രദ്ധ നേടുന്നത്.  കുറച്ചധികം ചിത്രങ്ങൾ കാണിച്ചുകൊണ്ടാണ്   മഞ്ജു പുതിയ പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.  എങ്ങനെയെങ്കിലും ലോക്ഡൗണൊന്ന് കഴിയണം ചാടി പുറത്തിറങ്ങണം,കൊറോണ യുടെ കാര്യംമൊക്കെ സർക്കാരും ആരോഗ്യവകുപ്പും നോക്കിക്കോളും  ഇങ്ങനെയൊക്കെ ചിന്തിക്കുന്ന മഹാൻമാർ താഴെയുള്ള ചിത്രം ഒന്ന് സൂക്ഷിച്ചു നോക്കണം എന്ന് പറഞ്ഞ് കൊണ്ടാണ്   മഞ്ജു പത്രോസിന്റെ കുറിപ്പ് ആരംഭിക്കുന്നത്.

കുറിപ്പിന്റെ പൂർണരൂപം…………………………

വീടിന് പുറത്തിറങ്ങാണ്ട് ഇരിക്കുമ്പോൾ ഒടുക്കത്തെ ബോറടി ആണല്ല്യോ..??

ഡാൽഗൊണ കോഫിയും ചക്കക്കുരു ഷേക്കും ഒക്കെ അടിച്ചു കുടിച്ചിട്ടും സമയം അങ്ങോട്ട് പോകുന്നില്ലല്ലേ.. ??

ശെടാ ഇനിയിപ്പോ എന്താ ചെയ്യണേ..???

എങ്ങനെയെങ്കിലും ലോക്ഡൗണൊന്ന് കഴിയണം ചാടി പുറത്തിറങ്ങണം..

കൊറോണ യുടെ കാര്യംമൊക്കെ സർക്കാരും ആരോഗ്യവകുപ്പും നോക്കിക്കോളും..

അതിനാണല്ലോ നമ്മൾ അവരെ ജയിപ്പിച്ച് അവിടെ ഇരുത്തിയേക്കുന്നേ..

ഇങ്ങനെയൊക്കെ ചിന്തിക്കുന്ന മഹാൻമാർ താഴെയുള്ള ചിത്രം ഒന്ന് സൂക്ഷിച്ചു നോക്കണം..

പ്രവാസികളുടെ ലേബർ ക്യാമ്പുകളിൽ നിന്നുള്ള ദൃശ്യങ്ങളാണ്. എട്ടും പത്തും പേർ തിങ്ങിഞെരുങ്ങി കിടക്കുന്ന ഈ മുറികളിൽ കൊറോണ വന്നു കഴിഞ്ഞാൽ ഉള്ള അവസ്ഥ പറയണോ. ഒറ്റയ്ക്കൊറ്റയ്ക്ക് ഉപയോഗിക്കാനായി അവർക്ക് അടുക്കളകൾ ഇല്ല ബാത്ത്റൂമുകൾ ഇല്ല.. എല്ലാം ഷെയറിങ് ആണ്.. കൊറോണ യിൽ നിന്നുള്ള സുരക്ഷ തീരെ കുറവ്.. ഭയപ്പെട്ടിട്ടാണെങ്കിലും ദിവസവും ജോലിക്ക് പോകുന്ന കുറെ പേർ വേറെ.

പല വിദേശരാജ്യങ്ങളിലും ലോക ഡൗൺ എന്നത് വെറും പ്രഹസനം മാത്രമാണെന്നും ലേബർ ക്യാമ്പുകളിൽ നിന്നും ദിവസവും ആൾക്കാർ പുറത്ത് ജോലിക്ക് പോകുന്നുണ്ട് എന്നും അറിയുന്നു.. ഇതൊന്നും ഇവിടെ പറയുന്നത് മറ്റൊന്നും കൊണ്ടല്ല, നിങ്ങൾ നാട്ടിൽ നിൽക്കുന്ന മലയാളികൾ എത്ര ഭാഗ്യവാന്മാരാണ് എന്ന് അറിയിക്കുന്നതിനാണ്.

അഞ്ച് കറി ഇഞ്ചി കറി കൂട്ടി നാലുനേരം വെട്ടി വിഴുങ്ങാൻ പറ്റുന്നില്ലെങ്കിലും സുരക്ഷിതമായി സ്വന്തം അടുക്കളയിൽ പാചകം ചെയ്യുന്ന ഭക്ഷണം കഴിക്കാൻ നിങ്ങൾക്ക് പറ്റുന്നില്ലേ..  സ്വന്തം വീടുകളിൽ സുരക്ഷിതമായി ആരോഗ്യപരമായി അന്തിയുറങ്ങാൻ സാധിക്കുന്നില്ലേ..  നിങ്ങൾക്ക് ബോറടിക്കുമ്പോൾ സംസാരിക്കാൻ ചുറ്റിനും നിങ്ങളുടെ വീട്ടുകാരെങ്കിലും ഉണ്ട്. പക്ഷേ അവർക്ക് അവിടെ പരസ്പരം ദയനീയമായി നോക്കുന്ന മുഖങ്ങൾ മാത്രമേയുള്ളൂ..

എല്ലാവരും പ്രവാസികൾക്ക് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കണം അവരെ തിരിച്ചുകൊണ്ടുവരാൻ ഗവൺമെന്റിൽ സമ്മർദ്ദം ചെലുത്തണം.. നിരന്തരം ഈ ആവശ്യമുന്നയിച്ചു കൊണ്ടേയിരിക്കണം..നമ്മുടെ ജനകീയ സർക്കാർ നമുക്ക് വേണ്ടി എല്ലാം ചെയ്യുന്നുണ്ട്  കൂടെ നമുക്ക് നമ്മുടെ പ്രവാസികളെയും തിരിച്ചുകൊണ്ടുവരണം.. നമ്മളും നമ്മുടെ സർക്കാരും ഒരുമിച്ചു നിന്നാൽ നടക്കാത്ത ഒരു കാര്യങ്ങളും ഇല്ല..

നിപ്പ യിലൂടെയും പ്രളയത്തിലൂടെയും കാലം തെളിയിച്ചതാണത്.. അതുകൊണ്ട് ഇതും നമുക്ക് നേടണം നമ്മുടെ പ്രവാസികളെ തിരിച്ചെത്തിക്കണം.. കേരളത്തിന്റെ ഏതൊരു പ്രതിസന്ധി ഘട്ടത്തിലും വേണ്ടുവോളം മനസറിഞ്ഞ് സഹായിച്ചവരാണ് പ്രവാസികൾ.. അത് നാം മറക്കരുത്..

shortlink

Related Articles

Post Your Comments


Back to top button