CinemaGeneralLatest NewsMollywoodNEWS

ഒരു വയസിലെ ഗ്രൗണ്ടിലൂടെയുള്ള ഓട്ടവും നീന്തലും; സിനിമ താരം മഡോണ സെബാസ്റ്റ്യന് നേരെ ട്രോൾ  പെരുമഴ

പ്രേമം എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് മഡോണ സെബാസ്റ്റ്യൻ

സോഷ്യൽ മീഡിയിൽ ദിനപ്രതി നിരവധി ട്രോളുകളാണ് വരുന്നത്. അതിൽ രാഷ്ട്രീയക്കാരെന്നോ സിനിമ താരങ്ങളെന്നോ എന്നില്ല. കഴിഞ്ഞ ദിവസം വരെ രമേശ് ചെന്നിത്തല ആയിരുന്നു ട്രോളന്മാരുടെ ഇര ഇപ്പോഴിതാ അത് സിനിമ നടിയും ഗായികയുമായ മഡോണ സെബാസ്റ്റനെ നേരെ ആയിരിക്കുകയാണ്. പ്രേമം എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ്
മഡോണ സെബാസ്റ്റ്യൻ. ഇതിന് ശേഷം താരം തമിഴിലും തെലുങ്കിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. ഇതിന് ശേഷം വീണ്ടും മലയാളത്തിൽ തന്നെ സജീവമായിരിക്കുകയാണ് താരം.

ഇപ്പോഴിതാ മാതൃഭൂമി കപ്പ ടിവിയിലെ ഹാപ്പിനസ് പ്രോജക്ട് എന്ന പ്രോഗ്രാമിന് നൽകിയ അഭിമുഖത്തിലെ  ചില പരാമർശങ്ങളാണ് ട്രോളന്മാർ ഏറ്റെടുത്തിരിക്കുന്നത്. ‘എന്റെ ഡാഡി എന്നെ കാർവ് ചെയ്ത് എടുത്തതാണ് എന്നാണ് താരം പറയുന്നത്. ഒരു വയസുള്ള എന്നെ ഡാഡി ഗ്രൗണ്ടിൽ കൂടെ ഓടിക്കുന്നത് എനിക്ക് ഓർമ്മയുണ്ട്.. … ഞാനിപ്പോഴും ഓർക്കുന്നു.. എനിക്ക് ഡാഡിക്ക് ഒപ്പം എത്താൻ പറ്റാത്തത്. ഒരു വയസ്സിൽ മഡോണ പറഞ്ഞു.

പിന്നെ ഒന്നര വയസ്സിൽ എന്നെ എടുത്ത് റിവറിലേക്ക് ഇട്ടിട്ട് നീന്താൻ പടിപ്പിച്ചു.. അത് കൊണ്ട് എനിക്ക് ഇപ്പോൾ നന്നായി നീന്താൻ അറിയാം.. നാട്ടുകാർ ഒക്കെ വന്നിട്ട് ഇയാൾക്ക് ഭ്രാന്താണ് എന്ന് പറഞ്ഞിട്ട് പോകുമായിരുന്നു…’ ഈ ഭാഗങ്ങളാണ് ഇപ്പോൾ ആണ് ട്രോളന്മാർ ഏറ്റെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button