പാരീസില്‍ നിന്നും എത്തിയ മകന് ആകാശിനും സുഹൃത്തിനും കൊറോണ ബാധിച്ചെങ്കിലും അവര്‍ കേരളത്തില്‍ ആണല്ലോ എന്നത് വലിയ ആശ്വാസ്യകരമായിരുന്നുവെന്നു സംവിധായകന് എം പത്മകുമാര്‍. കൊറോണ കാരണം ക്യാമ്പസ് പൂട്ടിയതിനെ തുടര്‍ന്നാണ് പാരീസില്‍ ഇന്റർനാഷണൽ ഡിജിറ്റൽ മാർക്കറ്റിങ്ങിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയായ ആകാശ് നാട്ടിലേയ്ക്ക് വന്നത്. കേരളത്തില്‍ എത്തിയ ശേഷമാണ് കൊറോണ പോസിറ്റീവ് ആയത്. അങ്ങനെ കളമേശേരി മെഡിക്കൽ കോളജിൽ ചികിത്സയില്‍ ആയിരുന്ന ആകാശ് കൊറോണ നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഡിസ്ചാർജായിരിക്കുകയാണ്.
”പാരീസിൽ നിന്ന് ഡെൽഹിയിലേക്കായിരുന്നു അവരുടെ ഫ്ളൈറ്റ്. ഡൽഹിയിൽ എത്തിയതിന്റെ പിറ്റേറ്റ് രാവിലെ, കൊച്ചിയിലേക്കുള്ള അവസാനത്തെ ഫ്ലൈറ്റിൽ അവന് കേരളത്തിൽ എത്താൻ കഴിഞ്ഞു. അവൻ പാരീസിൽ പെട്ടുപോയില്ല. ഡെൽഹിയിൽ ക്വാറന്റൈനിൽ പോകേണ്ടി വന്നില്ല. ഡൽഹിയിലെ ഏതെങ്കിലും ആശുപത്രിയിൽ അഡ്മിറ്റഡാകേണ്ടി വന്നില്ല.കേരളത്തിൽ എത്തിയതിനുശേഷമാണ് കോറൊണ തിരിച്ചറിഞ്ഞത്. അത് വലിയ അനുഗ്രഹമായി.’ പത്മകുമാര്‍ പങ്കുവച്ചു.
വിദേശത്തുനിന്ന് വരുന്നവർ പാലിക്കേണ്ട നടപടികളെല്ലാം അങ്ങേയറ്റം ഉത്തരവാദിത്തത്തോടെ കുടംബം പാലിച്ചു. ‘ക്വാറന്റൈനിൽ ആയിരുന്നപ്പോൾ അവർ തനിയെ അവിടെ ഭക്ഷണം ഉണ്ടാക്കിക്കഴിച്ചിരുന്നു.. ഇടയ്ക്ക് വീട്ടിൽ നിന്ന് ഭക്ഷണം കൊണ്ടുപോയി കൊടുത്ത ദിവസങ്ങളിൽ ഡോറിന് പുറത്ത് വച്ചിട്ട് പോരുമായിരുന്നു. അവൻ കേരളത്തിൽ എത്തിയിട്ട് ഞങ്ങൾ അവനെ ആദ്യമായി കാണുന്നത് ഡിസ്ചാർജ് ചെയ്തശേഷമാണ്. അതും അകലെ നിന്ന്. ഡിസ്ചാർജ് ചെയ്യുമ്പോൾ നമുക്ക് ആശുപത്രിയിൽ പോയി കാണാനൊ കൂട്ടിക്കൊണ്ടുവരാനോ പറ്റില്ല. ആശുപത്രിയിൽ നിന്ന് ഹെൽത്ത് ഡിപ്പാർട്ട്മെന്റുകാർ ക്വാറന്റൈനിൽ പോകുന്ന സ്ഥലത്തേക്കാണ് അവരെ എത്തിക്കുക,’ പത്മകുമാർ മാതൃഭൂമിയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു
Post Your Comments