സോഷ്യല്‍ മീഡിയയില്‍ കുട്ടികളുടെ ടിക്ക് ടോക്ക് വീഡിയോകള്‍ക്ക് ആരാധകര്‍ ഏറെയാണ്. എന്നാല്‍ ഇത്തരം വീഡിയോകള്‍ ഷെയര്‍ ചെയ്യുന്നത് അത്ര നല്ല കാര്യമല്ലെന്ന് ഗായിക ജ്യോത്സ്ന. ഇന്റര്‍നെറ്റില്‍ കുട്ടികളോട് ലൈംഗികാസക്തിയുള്ളവർ ഉണ്ടെന്നും ഒരു അമ്മയെന്ന നിലയിലാണ് താനിത് പറയുന്നതെന്നും ജ്യോത്സ്‌ന കുറിക്കുന്നു.
‘ഞാന്‍ സാധാരണ അഭിപ്രായങ്ങളുമായി വരാറില്ല. പക്ഷേ ഒരമ്മയെന്ന നിലയില്‍ ഇതെന്നെ വല്ലാതെ അലട്ടുന്നു. നമ്മള്‍ ഇതേക്കുറിച്ച് ചിന്തിക്കേണ്ടതല്ലേ? എനിക്ക് അത്ഭുതം തോന്നുന്നു. കുട്ടികള്‍ കുട്ടികളായിരിക്കട്ടെ.
ചെറിയ കുട്ടികളുടെ ടിക് ടോക് വീഡിയോകള്‍ ധാരാളമായി കാണുന്നുണ്ട്. അതെ, ചിലത് വളരെ ക്യൂട്ട് ആണ്. ചിലതില്‍ അവരുടെ പ്രായത്തെ തോല്‍പ്പിക്കുന്ന മുഖഭാവങ്ങളും വികാരങ്ങളുമെല്ലാം കാണുന്നു.. ഗൗരവത്തോടെ തന്നെ പറയട്ടെ. അത് ക്യൂട്ട് അല്ല. നല്ലതുമല്ല. ഇപ്പോള്‍ ഇന്റര്‍നെറ്റിൽ നിറയെ കുട്ടികളോട് ലൈംഗികാസക്തിയുള്ളവരുമുണ്ട്. അതു നമ്മള്‍ മറക്കരുത്. കുട്ടികള്‍ കുട്ടികളായി തന്നെ ഇരിക്കട്ടെ.’- ജ്യോത്സന സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
Post Your Comments