CinemaGeneralLatest NewsNEWSTollywood

കോവിഡ് കാലത്ത് ഇവരും നമുക്ക് പ്രിയപ്പെട്ടത് ; വളർത്തുമൃഗങ്ങളെ കുറിച്ച് നടി അമല

ഇപ്പോഴിതാ കൊറോണ കാലത്ത് വളർത്തുമൃഗങ്ങൾക്ക് കോവിഡ് പകരില്ല എന്ന് പറയുകയാണ് താരം. 

കോവിഡ് കാലത്ത് പ്രിയപ്പെട്ട വളർത്തുമൃഗങ്ങൾക്ക് വേണ്ടി കൂടി സംസാരിക്കുകയാണ് നടി അമല.  വലിയ മൃഗസ്നേഹിയായ താരം ബ്ലു ക്രോസ് ഓഫ് ഹൈദരാബാദ്’ എന്ന എൻജിഒയ്ക്ക് നേതൃത്വം നൽകുന്നുണ്ട്. കൂടാതെ സാമൂഹികപ്രവര്‍ത്തനങ്ങളിലും സജീവമാണ്. ഒപ്പം മൃഗങ്ങൾക്ക് സംരക്ഷണം നൽകുന്ന നിരവധി പ്രവർത്തനങ്ങൾ അമലയും ബ്ലൂ ക്രോസും ചേർന്ന് നടത്തുന്നുണ്ട്.

ഇപ്പോഴിതാ കൊറോണ കാലത്ത് വളർത്തുമൃഗങ്ങൾക്ക് കോവിഡ് പകരില്ല എന്ന് പറയുകയാണ് താരം.  ട്വിറ്ററിലൂടെയാണ് നടി ഈ കാര്യം പറയുന്നത്.

 

 

View this post on Instagram

 

Companion animals can not transmit the #covid2019 disease. The World Organisation for Animal Health, the World Veterinary Association (@world_veterinary_association) , the Indian Veterinary Association (@ivaassociation) and the Animal Welfare Board of India (@animalwelfareboardofindia4) have stated clearly that companion animals do not transmit this disease to humans. Please continue caring for the dogs and cats in your home and those in the community. If you’re feeding stray animals in your community, please do so alone and not in groups. Do also wear a mask and feed them between 9 am – 6pm only. Stay safe, stay healthy and together we will get through this. @pfahyderabad

A post shared by Amala Akkineni (@akkineniamala) on

“വളർത്തുമൃഗങ്ങൾക്ക് കോവിഡ് പകരില്ല. വേൾഡ് ഓർഗനൈസേഷൻ ഫോർ ആനിമൽ ഹെൽത്ത്, വേൾഡ് വെറ്റിനറി അസോക്ക്, ഇന്ത്യൻ വെറ്റിനറി അസോക്ക്, മൃഗസംരംക്ഷണ ബോർഡ് എന്നിവയെല്ലാം ഇക്കാര്യം സ്ഥിതീകരിച്ചിട്ടുണ്ട്,” അമല ട്വിറ്ററിൽ കുറിച്ചു.

വിവാഹശേഷം സജീവമായ അഭിനയജീവിതത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്ന അമല, ഇടക്കാലത്ത് തെലുങ്കിലും ഹിന്ദിയിലും ചില ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു.
‘എന്റെ സൂര്യപുത്രിയ്ക്ക്’, ‘ഉള്ളടക്കം’ തുടങ്ങിയ ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയവും അമല കീഴടക്കിയിരുന്നു. 2017 ൽ ‘കെയർ ഓഫ് സൈറ ബാനു’ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് വീണ്ടും താരം തിരിച്ചെത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button