GeneralLatest NewsTV Shows

കണ്ണും മുഖവുമെല്ലാം വീങ്ങി രജിത് കുമാര്‍; താരത്തെ വിടാതെ പിന്തുടര്‍ന്ന് അസുഖം

അസുഖം അതിവേഗം മാറുമെന്നും സാറിന് വേണ്ടി ഞങ്ങള്‍ പ്രാര്‍ഥിക്കാമെന്നും അസുഖം എത്രയും വേഗം മാറുമെന്നുമെല്ലാം ഫാന്‍സ് പറയുന്നു.

മലയാളം ബിഗ്‌ ബോസിന്റെ രണ്ടാം പതിപ്പില്‍ നടന്ന കാര്യങ്ങള്‍ അത്ര സുഖകരമായിരുന്നില്ല. കൊരോനയെ തുടര്‍ന്ന്‍ ഷോ എഴുപത്തിയഞ്ചാം നാള്‍ നിര്‍ത്തേണ്ടി വന്നു. എന്നാല്‍ അതിനു മുന്‍പേ ഷോയില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചിരുന്നു. അതില്‍ പ്രധാനമായ ഒന്ന് മത്സരാര്‍ഥികള്‍ക്ക് കണ്ണിന് ബാധിച്ച അസുഖമായിരുന്നു. ഇപ്പോഴിതാ മത്സരം അവസാനിച്ച്‌ പുറത്ത് വന്നെങ്കിലും ഡോ. രജിത് കുമാറിന്റെ അവസ്ഥ അത്ര സുഖകരമല്ലെന്നാണ് അറിയുന്നത്.

ബിഗ് ബോസിനുള്ളില്‍ ഉള്ളപ്പോള്‍ രജിത് കഴിച്ച മരുന്നില്‍ നിന്നും അദ്ദേഹത്തിന് അലര്‍ജി വന്നിരുന്നു. മുഖവും കണ്ണുമൊക്കെ നീര് വെച്ച്‌ വീങ്ങിയിരുന്നു. അന്ന് താരത്തിന് വിശ്രമം നല്‍കിയിരുന്നു. പുറത്ത് വന്നതിന് ശേഷവും രജിത് സമാനമായ പ്രശ്‌നങ്ങള്‍ കൊണ്ട് വീര്‍പ്പ് മുട്ടുകയാണെന്ന് പറയുകയാണ് രജിത്തിന്റെ ആരാധകര്‍.

കണ്ണും മുഖവുമെല്ലാം വീങ്ങി സുഖമില്ലാത്ത രജിത്തിന്റെ ഫോട്ടോയ്ക്കൊപ്പമാണ് വാര്‍ത്ത പ്രചരിക്കുന്നത്. 25 ദിവസങ്ങളോളം തുടര്‍ച്ചയായി മൊബൈല്‍ ഉപയോഗിച്ച്‌ കടുത്ത തലവേദന വന്നു. ഇന്ന് കഴിച്ച മരുന്ന് അലര്‍ജി ആയി എന്നും രണ്ട് മൂന്ന് ദിവസം പരിപൂര്‍ണ വിശ്രമം ആണെന്നും സഹകരിക്കുമല്ലോ. നിങ്ങളുടെ രജിത് കുമാര്‍ എന്ന് പറഞ്ഞ ഒരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു.

ഫേസ്ബുക്ക് പേജിലൂടെ ഈ വര്‍ത്ത വ്യക്തമാക്കുന്നൊരു വീഡിയോ രജിത് പങ്കുവെച്ചിരുന്നു. രജിത് ആര്‍മിയുടെ ഫേസ്ബുക്ക് പേജുകളിലൂടെ ചിത്രം വൈറലായതോടെ താരത്തിനു പിന്തുണ നല്‍കി ആരാധകര്‍ ഒപ്പമുണ്ട്. അസുഖം അതിവേഗം മാറുമെന്നും സാറിന് വേണ്ടി ഞങ്ങള്‍ പ്രാര്‍ഥിക്കാമെന്നും അസുഖം എത്രയും വേഗം മാറുമെന്നുമെല്ലാം ഫാന്‍സ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button