CinemaGeneralMollywoodNEWS

ഇങ്ങനെ പോയാല്‍ തന്‍റെ ശബ്ദം ജനം വെറുക്കുന്ന ഒരു കാലം വരും: സംവിധായകന്‍ ഫാസില്‍ പറഞ്ഞതിനെക്കുറിച്ച് ഭാഗ്യലക്ഷ്മി

ഒരു ദിവസം ഒന്‍പത് സിനിമകളൊക്കെ ഡബ്ബ് ചെയ്യുന്ന സമയമായിരുന്നു അത്

ഒരു സമയത്ത് താന്‍ റെസ്റ്റ്‌ ഇല്ലാതെ ഫിലിം ഫീല്‍ഡില്‍ വര്‍ക്ക് ചെയ്തിരുന്നുവെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. നിരവധി ടെലിവിഷന്‍ സീരിയലുകളിലടക്കം ഒരു ദിവസം ഒന്‍പതോളം സിനിമകളില്‍ വര്‍ക്ക് ചെയ്ത കാലത്തെക്കുറിച്ച് ഭാഗ്യലക്ഷ്മി മനസ്സ് തുറക്കുകയാണ്. അന്ന് ഫാസില്‍ എന്ന സംവിധായകനില്‍ നിന്ന് കിട്ടിയ വലിയ ഉപദേശത്തെക്കുറിച്ചും ഭാഗ്യലക്ഷ്മി പങ്കുവയ്ക്കുന്നു. ഇങ്ങനെ ഇടവേളകളില്ലാതെ സിനിമയില്‍ വര്‍ക്ക് ചെയ്‌താല്‍ തന്‍റെ ശബ്ദം ജനം വെറുക്കുന്ന ഒരു കാലം വരുമെന്ന് തന്നെ ഓര്‍മ്മപ്പെടുത്തിയത്‌ ഫാസില്‍ ആണെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

‘2001-ടൈമില്‍ എനിക്ക് കുറച്ചു ഫാമിലി പ്രോബ്ലംസ് വന്ന സമയത്ത് ഞാനും മക്കളും ഒറ്റയ്ക്ക് താമസിക്കുമ്പോള്‍ എനിക്ക് അതില്‍ നിന്ന് ഒരു മെച്ചപ്പെട്ട ജീവിതം ഉയര്‍ത്താന്‍ കുറച്ചു കൂടി സാമ്പത്തികം അനിവാര്യമായിരുന്നു. അത് കൊണ്ട് ഞാന്‍ കുറെയധികം ടെലിവിഷന്‍ സീരിയലുകളില്‍ സൈന്‍ ചെയ്തു. കുറേ സിനിമകളും ചെയ്യുന്നുണ്ടായിരുന്നു. ഒരുദിവസം ഒന്‍പത് സിനിമകളൊക്കെ ഡബ്ബ് ചെയ്യുന്ന സമയമായിരുന്നു അത്. അപ്പോള്‍ ഫാസില്‍ സാര്‍ എന്നെ വിളിച്ചു പറഞ്ഞു. താന്‍ വളരെ അപകടമായ ഒരു നിലയിലേക്കാണ് പോകുന്നത്. തന്‍റെ ശബ്ദം ആളുകള്‍ വെറുക്കുന്ന ഒരു സമയം വരും. അത് കൊണ്ട് താന്‍ തന്റെ ജോലി നിയന്ത്രിക്കുക. അതാണ്‌ ഫാസില്‍ സാറില്‍ നിന്ന് കിട്ടിയ ഏറ്റവും വലിയ ഉപദേശം’. ഭാഗ്യലക്ഷ്മി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button