സിനിമയിലെ വ്യക്തി ബന്ധങ്ങൾ തനിക്ക് കുറവാണെന്നും പക്ഷേ സിനിമയിൽ നിന്ന് തനിക്ക് ലഭിച്ച സഹോദര തുല്യനായ വ്യക്തിയായിരുന്നു നിർമ്മാതാവ് രഞ്ജിത്തെന്നും നടി ദിവ്യ ഉണ്ണി പറയുന്നു. ഫാസില്‍ സംവിധാനം ചെയ്ത ‘എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്’ എന്ന സിനിമയില്‍ ബാലതാരമായിട്ടായിരുന്നു സിനിമയില്‍ ദിവ്യ ഉണ്ണിയുടെ തുടക്കം. വിനയന്റെ കല്യാണ സൗഗന്ധികമായിരുന്നു നായികയായുള്ള ദിവ്യ ഉണ്ണിയുടെ ആദ്യ ചിത്രം.
‘എനിക്ക് സ്വന്തം ചേട്ടനെ പോലെ ഒരാൾ അതായിരുന്നു രഞ്ജിത്ത് ചേട്ടൻ. ഭയങ്കര അധികാരം കാണിക്കുന്ന അനിയത്തിയായിരുന്നു ഞാൻ. ചിപ്പി ചേച്ചിയും രഞ്ജിത്തേട്ടനും തമ്മിലുള്ള അടുപ്പത്തെക്കുറിച്ചൊന്നും എനിക്കങ്ങനെ അറിയില്ലായിരുന്നു. അതു കൊണ്ട് അവർ സംസാരിച്ചു കൊണ്ടു നിൽക്കുന്നതിനിടയിൽ ഞാൻ എത്രയോ തവണ സ്വർഗത്തിലെ കട്ടുറുമ്പ് ആയിട്ടുണ്ടാകും. ഇപ്പോൾ ടിവിയിൽ ഏതേലും അവാർഡ് ഷോ കാണുമ്പോൾ മമ്മുക്കയുടെയും ലാലേട്ടന്റെയും അടുത്ത് രഞ്ജിത്തേട്ടൻ ഇരിക്കുമ്പോൾ ഞാനത് വീട്ടിൽ പറയാറുണ്ട്. ആരോടും ദേഷിക്കാത്ത രഞ്ജിത്തേട്ടൻ എന്നോട് ഒരു തവണ മാത്രമാണ് ചൂടായിട്ടുള്ളത്. അത് ഏതോ ഒരു സിനിമയുടെ ലൊക്കേഷനിൽ വച്ചായിരുന്നു. ‘കല്യാണ സൗഗന്ധികം’, ‘ഒരു മറവത്തൂർ കനവ്’ തുടങ്ങിയ കുറേയധികം സിനിമകളിൽ ഞാൻ രഞ്ജിത്തേട്ടനൊപ്പം വർക്ക് ചെയ്തിട്ടുണ്ട്’.
Leave a Comment